Webdunia - Bharat's app for daily news and videos

Install App

'സേ ഇറ്റ്, സേ ഇറ്റ്' കാരണം ജോബി ജോർജിന് നഷ്ടമായത് 25 ലക്ഷം; കസബ നേരിട്ടതിനെ കുറിച്ച് ജോബി ജോർജ്

സിനിമാ നിർമാണത്തെക്കുറിച്ചും തന്റെ പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ചും സംസാരിക്കവെയായിരുന്നു ജോബിയുടെ പരാമർശം.

നിഹാരിക കെ.എസ്
ബുധന്‍, 29 ജനുവരി 2025 (12:59 IST)
നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയുടെ പ്രൊമോഷനിടെ തന്റെ മുൻ നിർമാണ സംരംഭമായ കസബയെ കുറിച്ച് നിർമാതാവ് ജോബി ജോർജ്. അന്നും ഇന്നും തോന്നുന്ന കാര്യം ആ പഴിചാരലുകളുടെ ആവശ്യമില്ലായിരുന്നു എന്നാണ് എന്ന് അദ്ദേഹം പറയുന്നു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ നിർമാണത്തെക്കുറിച്ചും തന്റെ പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ചും സംസാരിക്കവെയായിരുന്നു ജോബിയുടെ പരാമർശം.
 
ഗുഡ്വിൽ ഫൗണ്ടേഷൻ ഞങ്ങൾക്കുണ്ട്. കഴിഞ്ഞ വർഷം 48 ലക്ഷം രൂപ ചാരിറ്റിക്ക് സംഭാവന നൽകി. സിനിമകൾ വിജയിച്ചാലെ ഇങ്ങനെ കൊടുക്കാൻ പറ്റൂയെന്നും ജോബി ജോർജ് വ്യക്തമാക്കി. എന്നെ വേദനിപ്പിച്ചവരെല്ലാം രണ്ട് കൊല്ലത്തിനകം തകർന്ന് പോയതാണ് ഞാൻ കണ്ടത്. എന്നെ കാര്യമില്ലാതെ വേദനിപ്പിച്ചവർ ആരും രക്ഷപ്പെട്ട് കാണുന്നില്ല. അത് എന്തുകൊണ്ടെന്ന് അറിയില്ല. സിനിമയെന്നത് റിസ്കാണ്. നിങ്ങൾക്ക് റിസ്ക് എടുക്കാൻ പറ്റില്ലെങ്കിൽ നിങ്ങൾ സിനിമയിൽ വരരുത്. 
 
'അനാവശ്യമായ പഴിചാരലുകളായിരുന്നു. അതിമനോഹരമായ സിനിമയായിരുന്നു. അന്നത്തെ പഴിചാരലുകളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആ സിനിമ കുറച്ച് കൂടെ കലക്ട് ചെയ്തേനെ. പത്തിരുപത്തഞ്ച് ലക്ഷം രൂപ കൂടുതൽ കിട്ടിയേനെ. പക്ഷെ സാരമില്ല. മലയാള സിനിമയുള്ളിടത്തോളം രാജൻ സക്കറിയ എന്ന കഥാപാത്രം വന്ന് കൊണ്ടിരിക്കും. ഓർത്ത് കൊണ്ടിരിക്കും. ​ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ലോ​ഗോയിൽ പോലും ഇടം പിടിച്ചു. ചരിത്രത്തിന്റെ ഭാ​ഗമാണ് ആ കഥാപാത്രം', ജോബി ജോർജ് പറയുന്നു. 
 
നടി പാർവതി തിരുവോത്താണ് കസബയിലെ സ്ത്രീവിരുദ്ധ സീനുകൾക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചത്. പിന്നാലെ ഇത് വലിയ വിവാദമായിരുന്നു. അതേസമയം ജോബി ജോർജ് പാർവതിയുടെ പേരെടുത്ത് പറഞ്ഞിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സുനിതയേയും വിൽമറേയും തിരിച്ചെത്തിക്കണം, സ്പേസ് എക്സിനോട് ആവശ്യപ്പെട്ട് ട്രംപ്, കൊണ്ടുവരുമെന്ന് മസ്ക്

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം, മാർച്ച് 31 വരെ സമയം

വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര നയം അടിച്ചേല്‍പ്പിക്കുന്നു: പിണറായി വിജയന്‍

മദ്യപിക്കാനെത്തിയവർ 12 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനു പിടിയിലായി

അധികാരമേറ്റത്തിന് പിന്നാലെ നെതന്യാഹുവിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്; ക്ഷണം ലഭിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവന്‍

അടുത്ത ലേഖനം
Show comments