Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിലാണെന്ന് സമ്മതിച്ച് രശ്‌മിക മന്ദാന; ആള് വിജയ് ദേവരകൊണ്ട തന്നെയോ?

Rashmika Mandhana and Vijay Devarkonda are in love?

നിഹാരിക കെ.എസ്

, ബുധന്‍, 29 ജനുവരി 2025 (10:35 IST)
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലെത്തിയ നടിമാരുടെ ലിസ്റ്റിലാണ് നടി രശ്മിക മന്ദാനയും. വിക്കി കൗശൽ നായകനായെത്തുന്ന ഛാവയാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് രശ്മിക. ദ് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു രശ്മിക ഇക്കാര്യം പറഞ്ഞത്.
 
ഏറ്റവും സന്തോഷമുള്ള സ്ഥലം ഏതാണെന്നായിരുന്നു രശ്മികയോടുള്ള ചോദ്യം. വീടാണ് തനിക്ക് ഏറ്റവും സന്തോഷം തരുന്ന സ്ഥലമെന്നായിരുന്നു രശ്മിക പറഞ്ഞത്. 
 
'ജീവിതത്തിൽ വിജയം ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം വന്നും പോയുമിരിക്കും. അതൊന്നും നിലനിൽക്കുന്ന ഒന്നല്ല. പക്ഷേ വീട് എന്നെന്നേക്കുമായി അവിടെ തന്നെയുണ്ടാകും. അതുകൊണ്ട് തന്നെ ഞാൻ അവിടെ നിൽക്കാനാണ് ഇഷ്ടപ്പെടുന്നത്. എനിക്ക് ലഭിക്കുന്ന സ്നേഹവും പ്രശസ്തിയുമൊക്കെ എത്രയാണെങ്കിലും, ഞാൻ ഇപ്പോഴും വെറുമൊരു മകളാണ്, ഒരു സഹോ​ദരിയാണ്, ഒരു പാട്ണർ ആണ്. ആ ജീവിതത്തെയും, എന്റെ വ്യക്തിജീവിതത്തെയും ഞാൻ ബഹുമാനിക്കുന്നു', രശ്മിക പറഞ്ഞു. 
 
കൂടാതെ, തന്റെ സങ്കല്പത്തിലുള്ള പാട്ണർ എങ്ങനെയായിരിക്കണം എന്നതിനേക്കുറിച്ചും രശ്മിക സംസാരിച്ചു. 'കണ്ണുകൾ ഒരാളുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് പറയാറുണ്ട്. ഞാൻ അതിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാൻ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്. അതുകൊണ്ട് തന്നെ ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്. തീർച്ചയായും, ചുറ്റുമുള്ള ആളുകളെ അവർ ആരായാലും, എവിടെ നിന്ന് വരുന്നവരാണെങ്കിലും അവരെ ബഹുമാനിക്കുന്ന ഒരാൾ ആയിരിക്കണം', രശ്മിക കൂട്ടിച്ചേർത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷ്-നയൻതാര വിവാദം; നെറ്റ്ഫ്‌ളിക്‌സിനും നയന്‍താരയ്ക്കും മദ്രാസ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി