Webdunia - Bharat's app for daily news and videos

Install App

'എന്റെ ജീവിതമാണ് സിനിമ, പണിയിലെ സ്പോയിലർ പ്രചരിപ്പിച്ചു': യുവാവിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ജോജു ജോർജ്

നിഹാരിക കെ എസ്
ശനി, 2 നവം‌ബര്‍ 2024 (09:30 IST)
'പണി' സിനിമയ്ക്കു നെഗറ്റീവ് റിവ്യു എഴുതിയ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽവ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ജോജു ജോര്‍ജ്. തന്‍റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്റെ പേരിലാണ് റിയാക്ട് ചെയ്തതെന്നും ജോജു വിശദീകരണ വീഡിയോയിൽ പറയുന്നു. താൻ യുവവൈനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജോജു പറയുന്നുണ്ട്. 
 
പൊളിറ്റിക്കല്‍ സയന്‍സ് സ്‌കോളറായ ആദര്‍ശ് എച്ച്.എസ് എന്ന യുവാവിനെയാണ് ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഓഡിയോ വൈറലായതോടെ ജോജുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഇതോടെയാണ് സംഭവത്തിൽ വിശദീരണം നൽകി ജോജു രംഗത്ത് വന്നത്.
 
'എന്‍റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്‍റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്കിയാലേ അറിയില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാൻ ഇയാളെ വിളിച്ചത്. മനഃപൂർവം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ച് സംസാരിച്ചത്.
 
നിയമപരമായി ഇക്കാര്യത്തിൽ ഞാൻ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികൾ മുടക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്', ജോജു പറയുന്നു.
 
'നിന്നെ ഞാന്‍ കാണിക്കിണ്ട്. നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നില്‍ വന്നു നില്‍ക്കാന്‍. നാളെ നീ എവിടെയുണ്ടാകും. സിനിമയില്‍ റേപ്പ് സീന്‍ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാന്‍ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓര്‍ത്തിരുന്നാല്‍ മതി എന്നെ. ഞാന്‍ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ? ഞാന്‍ പ്രൊവോക്ക്ഡ് ആയാല്‍ നീ മുള്ളിപ്പോകും,' എന്നൊക്കെയായിരുന്നു ജോജു ഫോണിലൂടെ യുവാവിനോടു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments