Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണി 'പാളി': എന്തൊരു അസഹിഷ്ണുതയാണ് ജോജുവിന്? ഇത്രയ്ക്ക് ചീപ്പ് ആയിരുന്നുവോ എന്ന് സോഷ്യൽ മീഡിയ

Social media slams joju george

നിഹാരിക കെ എസ്

, ശനി, 2 നവം‌ബര്‍ 2024 (08:28 IST)
'പണി' സിനിമയ്ക്കു നെഗറ്റീവ് റിവ്യു എഴുതിയ യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ജോജു ജോർജ്. പൊളിറ്റിക്കൽ സയൻസ് സ്‌കോളറായ ആദർശ് എച്ച്.എസ് എന്ന യുവാവിനെയാണ് ജോജു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിലെ റേപ്പ് സീൻ ഷൂട്ട് ചെയ്ത രീതിയെ കുറിച്ചായിരുന്നു ആദർശ് വിമർശനം നടത്തിയത്. 
 
ജോജുവിന്റെ ഓഡിയോ വൈറലായതോടെ, കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ. ഇത്രയ്ക്ക് ചീപ്പ് ആയിരുന്നോ ജോജു എന്നാണ് ആരാധകർ ചോദിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം പറയാമെന്നിരിക്കെ അത് ഉൾക്കൊള്ളാൻ കഴിയാതെ, അവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് എന്തൊരു അസഹിഷ്ണുത ഉള്ളതിനാലാണെന്ന് ജോജുവിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നു. സിനിമ ഗംഭീര അഭിപ്രായം നേടി മുന്നേറുമ്പോൾ തന്നെ തന്റെ അപക്വമായ പ്രവർത്തി സിനിമയെ ബാധിക്കുമെന്ന ചിന്ത പോലും ജോജുവിന് ഉണ്ടായില്ല എന്നതാണ് വാസ്തവം.
 
സിനിമയ്ക്ക് റിവ്യൂ പറഞ്ഞവനെ വിളിച്ച് ഭീഷണിപ്പെടുത്താൻ നോക്കിയെങ്കിലും യുവാവ് സ്മാർട്ട് ആയി ജോജുവിനെ ഒന്നും അല്ലാതെ ആക്കി വിടുക ആണ് ചെയ്തത്. പൊതുവേ പ്രേക്ഷകർക്ക് ഒരു സ്നേഹം ഉള്ള നടൻ ആണ് ജോജു. ഈ ഒരു വോയിസ് ക്ലിപ്പ് കേൾക്കുന്നവർക്ക് പുള്ളിയുടെ ഒരു ക്യാരക്ടർ ഏകദേശം പിടികിട്ടും. ഏതായാലും തിയേറ്ററിൽ അടിപൊളിയായി ഓടിക്കൊണ്ടിരുന്ന പണിക്ക് ഒരു എട്ടിന്റെ പണി ജോജു തന്നെ സ്വയം ഉണ്ടാക്കി വെച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
 
'നിന്നെ ഞാൻ കാണിക്കിണ്ട്. നിനക്ക് ധൈര്യമുണ്ടോടാ എന്റെ മുന്നിൽ വന്നു നിൽക്കാൻ. നാളെ നീ എവിടെയുണ്ടാകും. സിനിമയിൽ റേപ്പ് സീൻ എങ്ങനെയാണ് പിടിക്കേണ്ടതെന്ന് നീയൊന്ന് എനിക്ക് പഠിപ്പിച്ചു തരണം. ഞാൻ നിന്റെ അടുത്തേക്ക് വരാം. നീ എല്ലാദിവസവും ഓർത്തിരുന്നാൽ മതി എന്നെ. ഞാൻ പ്രൊവോക്ക്ഡ് ആയിട്ട് നീ കണ്ടിട്ടുണ്ടോ? ഞാൻ പ്രൊവോക്ക്ഡ് ആയാൽ നീ മുള്ളിപ്പോകും,' എന്നൊക്കെയാണ് ജോജു ഫോണിലൂടെ യുവാവിനോടു പറയുന്നത്. യുവാവ് ഇതിനെല്ലാം പരിഹാസ രൂപേണ നല്ല മറുപടി കൊടുക്കുന്നുമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിന്നെ ഞാന്‍ കാണിക്കിണ്ട്'; 'പണി'യ്ക്ക് നെഗറ്റീവ് റിവ്യു, യുവാവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ജോജു ജോര്‍ജ്