Webdunia - Bharat's app for daily news and videos

Install App

'അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷം': ചിത്രങ്ങൾ പങ്കുവെച്ച് മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധു

നിഹാരിക കെ എസ്
ശനി, 2 നവം‌ബര്‍ 2024 (08:45 IST)
സെപ്തംബർ 16 നായിരുന്നു അദിതി റാവു ഹൈദൈരിയും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം നടന്നത്. ആഡംബരങ്ങൾ ഒന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങായിരുന്നു. വളരെ സിപിളും സുന്ദരവുമായ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിലെ ഏറ്റവും മനോഹരമായ ഏതാനും നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താര ദമ്പതികൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

വിവാഹച്ചടങ്ങുകൾക്കിടയിലെ ചിത്രം എന്ന ക്യാപ്‌ഷനിൽ നിരവധി ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇരുവരും പേപ്പറുകളിൽ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്‌നം, സുഹാസിനി, കമൽ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്.
  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

'ഇത് അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷമാണ്. ഞങ്ങളുടെ വിവാഹ ചടങ്ങുകളിലെ വിശേഷപ്പെട്ട ഒരു ഭാഗത്ത്, അച്ഛനമ്മമാരെ പോലെ കാണുന്ന ഞങ്ങളുടെ ഗുരുക്കന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും സ്‌നേഹവും ഞങ്ങൾക്ക് ലഭിച്ചു. ഞങ്ങളുടെ വളർച്ച കാണുക എന്നതിനിപ്പുറം, വളർച്ചയ്ക്ക് കാരണമായ ഈ പ്രത്യേക വ്യക്തികളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതം ഒന്നുകൂടെ ബലപ്പെടുത്തി എന്നതിനപ്പുറമാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aditi Rao Hydari (@aditiraohydari)

നന്ദി, ഞങ്ങളുടെ പ്രിയപ്പെട്ടവരോട്, മണി സാറിനും സുഹാസിനി മാമിനും, ലീല അക്കയ്ക്കും, കമൽ സാറിനും രഞ്ജിനി അമ്മായിയ്ക്കും മണിയൻ അമ്മാവനും സുധയ്ക്കും ജയേന്ദ്രനും നന്ദി. ഞങ്ങളുടെ കുടുംബം ഇനിയും പൂർണമായിട്ടില്ല. ഈ അവിസ്മരണീയമായ വർഷം അവസാനിക്കുന്നതിന് മുൻപ് ഇനിയും ഒരുപാട് മാന്ത്രികതയും സ്‌നേഹവും പങ്കിടാനുണ്ട്. അതുവരെ, മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധുവിന്റെ ദീപാവലി ആശംസകൾ'- അദിതി റാവു ഹൈദാരി കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments