Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി- ഒരു ഇൻഡസ്ട്രിയെ താങ്ങി നിർത്തുന്ന റിയൽ മെഗാസ്റ്റാർ! വൈറലായി ജോയ് മാത്യുവിന്റെ വാക്കുകൾ

ജോയ് മാത്യുവിന്റെ അടുത്ത സിനിമയിലും നായകൻ മമ്മൂട്ടി?

Webdunia
ബുധന്‍, 2 മെയ് 2018 (10:27 IST)
നൂറാം ദിവസം പെരുമഴ പോലെ അങ്കിൾ പെയ്യുമെന്ന് ജോയ് മാത്യു. അങ്കിളിന്റെ  വിജയാഘോഷ വേളയിൽ പാലക്കാട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി ചിത്രങ്ങളെ തകർക്കാൻ നടക്കുന്നവർ സിനിമാ മേഖലയിൽ തന്നെയുണ്ടെന്നും അതിൽ മമ്മൂട്ടി തികഞ്ഞ ബോധവാൻ ആണെന്നും ജോയ് മാത്യു വ്യക്തമാക്കി. 
 
ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ:
 
മമ്മൂക്കയെ പോലൊരു നടനെ മലയാളത്തിന് ആവശ്യമുണ്ട്. മമ്മൂട്ടിയുടെ കരിയറിൽ പലരും പല കഥകളുമായി വരും. അദ്ദേഹത്തിന്റെ വലിയ മനസ്സ് അവർക്കൊക്കെ ഡേറ്റ് കൊടുക്കുകയും ചെയ്യും. അങ്കിൾ തുടങ്ങുന്നതിന് മുന്നേ തന്നെ ഞാൻ മമ്മൂട്ടിയോട് കാര്യം പറഞ്ഞിരുന്നു. തിരക്കഥ കൊടുത്തിട്ട് ഞാൻ എഴുതിവെച്ച കഥ ഇതാണ്. 300 പേജ്. ഇത് വായിച്ച് നോക്കിയിട്ട് അഭിനയിച്ചാൽ മതി. ഇനി തിരുത്തണംന്ന് പറഞ്ഞ് എന്റടുത്ത് വരണ്ട, നടക്കൂല. അങ്കിൾ എന്നുള്ള പേരൊന്ന് മാറ്റിയാലോന്ന് മമ്മൂക്ക ചോദിച്ചു. അതൊന്നും പറ്റത്തില്ലെന്നായിരുന്നു മറുപടി.
 
നല്ല സിനിമയുടെ കൂടെ നിൽക്കുന്ന മനുഷ്യനെന്ന നിലക്ക്, ഒരു ഇൻഡസ്ട്രിയെ താങ്ങി നിർത്തുന്ന മനുഷ്യനെന്ന നിലക്ക്, ഒരുപാട് വ്യക്തികൾക്ക് ജീവിക്കാൻ അവസരം കൊടുക്കുന്ന മനുഷ്യനെന്ന നിലയ്ക്ക് ‘I Do Respect Mammootty'.
 
ഇനി ശക്തമായ കഥാപാത്രങ്ങൾ മമ്മൂട്ടിക്കായി മലയാള സിനിമയിൽ കാത്തു നിൽക്കുന്നുണ്ട്. അടുത്ത സിനിമ എഴുതാൻ പോകുമ്പോൾ എനിക്ക് മമ്മൂട്ടിയുടെ മുഖമാണ് മനസ്സിൽ വരുന്നത്. അതാണ് വലിയൊരു പ്രശ്നം എന്നും ജോയ് മാത്യു പറഞ്ഞു. ഇതോടെ ജോയ് മാത്യുവിന്റെ അടുത്ത സിനിമയിലും മമ്മൂട്ടി തന്നെയാണോ നായകൻ എന്നൊരു ചോദ്യവും ആരാധകർ ചോദിച്ചു കഴിഞ്ഞു. അതെന്തായാലും കാത്തിരുന്ന് കാണാം. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments