Webdunia - Bharat's app for daily news and videos

Install App

എന്തൊരു അനുസരണ! പാർവ്വതി പറഞ്ഞു.. ജൂഡ് ആന്റണി വിഗ്ഗ് വെച്ച് കണ്ടം വഴി ഓടി!

ഇപ്പോൾ കസബയോ പാർവതിയോ അല്ല താരം, ജൂഡും ഒഎംകെവിയുമാണ്!

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (13:02 IST)
സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളമെന്ന് മലയാളികൾ വീമ്പു പറയുമ്പോഴും അതേ മലയാളികളുടെ സാംസ്കാര ശൂന്യതയും സ്ത്രീ വിരുദ്ധതയും എത്രത്തോളമുണ്ടെന്ന് മനസ്സിലാകണമെങ്കിൽ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഒന്നു കയറിയാൽ മതി. നട്ടെല്ലും നിലപാടുമുള്ള സ്ത്രീകളോട് പ്രമുഖര്‍ പോലും പ്രതികരിക്കുന്ന രീതി വളരെ ദയനീയം ആണ്. 
 
സൈബർ ആക്രമണത്തിനി‌രയായ സ്ത്രീകളുടെ പട്ടികയിൽ ഇപ്പോൾ പാർവതിയാണ് ഉള്ളത്. കസബയെന്ന മമ്മൂട്ടി ചിത്രത്തേയും ചിത്രത്തിലെ സ്ത്രീ വിരുദ്ധതയേയും വിമർശിച്ചതാണ് പാർവതി ചെയ്ത മഹാഅപരാധമെന്ന രീതിയിലാണ് സംസാരം. പാർവതിക്കെതിരെ പരോക്ഷമായ രീതിയിൽ രംഗത്തെത്തിയ സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായിരിക്കുകയാണ്. 
 
ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിരുന്നു.
 
പാര്‍വ്വതിയുടെ വക മുഖത്തടിക്കുന്ന അടി ചോദിച്ച് വാങ്ങിയ ജൂഡ് ജാള്യത മറയ്ക്കുന്നത് പുതിയ പോസ്റ്റിട്ടാണ്. കണ്ടം വഴി ഓടാനാണ് പാർവതി ജൂഡിനോട് പറഞ്ഞത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരിക്കുകയാണ് ജൂഡ്. 
 
കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിയെ വീണ്ടും പരിഹസിച്ച് ജൂഡ് നല്‍കിയ മറുപടി. എന്നാലീ മറുപടിക്ക് സോഷ്യല്‍ മീഡിയ കണക്കിന് കൊടുത്തു. ഓടുന്ന പെൺകുട്ടി പാർവ്വതിയല്ല, മറിച്ച് വിഗ് വെച്ച് കണ്ടം വഴി ഓടുന്ന ജൂഡ് തന്നെയാണ് എന്ന തരത്തിൽ ട്രോളുകളുമിറങ്ങി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments