Webdunia - Bharat's app for daily news and videos

Install App

റെക്കോർഡുകൾ തകരാനുള്ളതാണ്, മാസ്റ്റർപീസ് കുതിക്കും!

തള്ളൽ ആരുടെയും തറവാട് സ്വത്തൊന്നുമല്ലല്ലോ? 'ഏട്ടൻ ഫാൻസി'നു കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2017 (11:09 IST)
ഉദയ് കൃഷ്ണ തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റർപീസ് ആദ്യദിന കലക്ഷനില്‍ പുലിമുരുകന്റെയും ബാഹുബലിയുടെയും റെക്കോർഡ് തകർക്കുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് നിരവധി വിമർശനങ്ങളും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്കെല്ലാം മറുപടിയുമായി പണ്ഡിറ്റ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
 
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:
 
ഞാൻ കഴിഞ്ഞ ദിവസം മാസ്റ്റർപീസ് സിനിമ ഒരു വൻ ഹിറ്റായേക്കാം എന്ന് അഭിപ്രായം പറഞ്ഞിരുന്നല്ലോ....ഏതായാലും പോസ്റ്റ് വൻ ഹിറ്റായി....അവരെല്ലാം എന്റെ അഭിപ്രായത്തോട് യോജിച്ചു എന്നർത്ഥം....
 
ഭൂരിഭാഗം മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ എന്റെ അഭിപ്രായം വാർത്തയായി കൊടുത്തു.... പല ചാനലുകളും ഈ വിഷയം രാത്രിയിലെ ചർച്ചാ വിഷയമാക്കി..പക്ഷേ ഒരു വിഭാഗം പ്രേക്ഷകർ എന്റെ അഭിപ്രായത്തോടു വിയോജിക്കുകയും പല ചെറിയ സംശയങ്ങളും ചോദിക്കുകയും ചെയ്തു...
 
ഓരോരുത്തർക്കുമായ് പ്രത്യേകം മറുപടി എഴുതുക പ്രാക്റ്റിക്കൽ അല്ലാത്തതിനാൽ എല്ലാ വിമർശകർക്കും കൂടി ഒരൊറ്റ മറുപടി....
 
1)"മാസ്റ്റർപീസിനെ "പുലിമുരുകനുമായ് താരതമ്യപ്പെടുത്തിയത് എന്തുകൊണ്ട് ?
 
ഉത്തരം:- ഈ രണ്ടു സിനിമയിലെയും തിരക്കഥ ഒരാളാണ്...ഉദയ്കൃഷ്ണ സാർ. പിന്നെ രണ്ടും മാസ്സ് പടങ്ങളാണ്....ബിഗ് ബജറ്റ് ഫിലിം ആണ്...
 
രണ്ടിലും സൂപ്പർതാരങ്ങൾ നടിക്കുന്നു....പിന്നെ കൂടുതൽ സെന്റർ റിലീസ് ചെയ്യുന്നതിനാൽ (280) ന്യായമായും "പുലിമുരുകൻ", " ബാഹുബലി 2" ഉണ്ടാക്കിയ ആദ്യദിന കലക്ഷൻ " മാസ്റ്റർപീസ്" തകർത്തേക്കാം എന്നു പ്രവചിച്ചത് ഇത്ര വലിയ തെറ്റാണോ ?
 
2) മറ്റു സിനിമകൾ കൂടെ ഇറക്കിയാൽ ചിലപ്പോൾ പണിപാളും എന്നു  പറഞ്ഞതു ശരിയാണോ ?
 
ഉത്തരം:- "കബാലി", " വേലായുധം", "ഐ" ,"സിങ്കം 2" .വിജയ് സാർ, അജിത്ത് സാർ, സൂര്യ സാർ, രജനി സാർ അഭിനയിക്കുന്ന ചിത്രങ്ങൾ റിലീസ് ആകുമ്പോൾ തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിൽ പോലും മറ്റു ചിത്രങ്ങൾ ഒന്നും റിലീസ് ചെയ്യാറില്ല..പേടി കൊണ്ട്......അങ്ങനെ റിലീസ് ചെയ്താൽ മാസ്സ് പടങ്ങളുടെമുന്നിൽ തങ്ങൾക്ക് കലക്ഷൻ കുറഞ്ഞേക്കാം എന്നതാണ് മറ്റുള്ളവരുടെ പേടി...അതുകൊണ്ടു കൂടെ ഇറങ്ങുന്നവക്കു കലക്ഷൻ കുറഞ്ഞു പോകുമോ എന്നു കരുതിയാണ് റിലീസ് മാറ്റി വെച്ചോളാൻ ഉപദേശിച്ചത്....
 
3) സിനിമയുടെ വിജയങ്ങളെ കൊടുങ്കാറ്റിനോട് ഉപമിച്ചതു ശരിയാണോ ?
 
ഉത്തരം:- സേവാഗോ, സച്ചിനോ തകർപ്പൻ സെഞ്ചുറി നേടുമ്പോൾ വീരു കൊടുങ്കാറ്റായി ,സച്ചിൻ കൊടുങ്കാറ്റായി എന്നൊക്കെ പറയാറില്ലേ....അതിനർത്ഥം അവർ ശരിക്കും കൊടുന്കാറ്റുണ്ടാക്കി എന്നാണോ ? കൊടുങ്കാറ്റായി ഇന്തൃ മുഴുവൻ നാശ നഷ്ടമുണ്ടാക്കി എന്നാണോ ?ഇന്ത്യ ശ്രീലങ്കയോട് ക്രിക്കറ്റിൽ ജയിച്ചാൽ പിറ്റേന്നത്തെ  പത്രത്തിൽ " ഇന്ത്യ ശ്രീലങ്കയെ ഭസ്മമാക്കി" എന്നാണ് പറയാറ്,
അതിനർത്ഥം ഇന്ത്യ യുദ്ധം ചെയ്തു ആ രാജൃത്തെ ഭസ്മമാക്കി എന്നാണോ ? 
 
4) എന്റെ സമകാലിക ന്യൂജനറേഷൻ നടന്മാരായ ദുൽഖറിനും നിവിൻ പോളിയും കിട്ടാത്ത ഭാഗ്യം (മമ്മൂക്കയോടൊപ്പം അഭിനയിക്കുക എന്നത്) എനിക്കു കിട്ടി എന്നു പറഞ്ഞു.....ഇവരെല്ലാം സമകാലീനരാണോ ?
 
ഉത്തരം:- അതേ....ഞാൻ 2011 ൽ വന്നു...ഇവരും 2010ൽ വന്നു...
 
5) ഇതൊക്കെ വെറും "തള്ളല്ലേ" സന്തോഷേട്ടാ ?
 
ഉത്തരം:- ഉത്തര കൊറിയുടെ ഏകാധിപതി തനിക്കു പ്രകൃതിയെ ഒക്കെ നിയന്ത്രിക്കുവാൻ കഴിവുണ്ടെന്നും, തന്നെ കാണുമ്പോൾ അഗ്നി പർവ്വതമൊക്കെ കെട്ടു പോയെന്നും "തള്ളുന്നു"... ഞാൻ അത്രയൊന്നും പറഞ്ഞില്ലല്ലോ ..(തള്ളൽ ...അതാരുടെയും തറവാട്ടു വകയല്ല)
 
6) റെക്കോർഡുകൾ ഒരിക്കലും തകരില്ല എന്നു ചിലർ പറയുന്നു ?
 
ഉത്തരം:- മക്കളേ... എല്ലാ റെക്കോർഡുകളും തകരാനുള്ളതാണ്....ഇന്നല്ലെങ്കിൽ നാളെ....ഈ സിനിമയ്ക്കത് സാധിച്ചില്ലെങ്കിൽ മറ്റൊരു സിനിമ അതു ചെയ്തിരിക്കും....കാരണം റെക്കോർഡുകൾഎല്ലാം തകരാനുള്ളതാണ്....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുത്ത സ്ഥാപന മാനേജർ പിടിയിൽ

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

അടുത്ത ലേഖനം
Show comments