Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യോതികയുടെ പ്രായം,നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്, പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

jyothika birthday s Jyothika a Tamil actress Who is Jyothika Saravanan  Who is Jyothika Kaakha   Who is Jyothika Singh

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (10:14 IST)
നടി ജ്യോതിക ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. 18 ഒക്ടോബര്‍ 1978ന് ജനിച്ച നടിക്ക് 45 വയസ്സാണ് പ്രായം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഡോലി സജാകെ രഖനയിലൂടെ അരങ്ങേറ്റം കുറിച്ച നടി തമിഴ് സിനിമയില്‍ സജീവമാകുകയായിരുന്നു. നടിയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കാന്‍ ഇരിക്കുകയാണ് ആരാധകര്‍.
 
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കാതല്‍:ദ കോര്‍'. ജ്യോതിക നായികയായി എത്തുന്ന സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 28-മത് ഐഎഫ്എഫ്‌കെയിലാണ് കാതല്‍ കാണാനാകും.മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.ഖുശി, പ്രിയമാന തോഴി, കാക്ക കാക്ക, തിരുമലൈ, മന്‍മദന്‍, സില്ലിനു ഒരു കാതല്‍ തുടങ്ങിയ സിനിമകള്‍ ജ്യോതികയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. 2006ല്‍ ആയിരുന്നു സൂര്യയുമായുള്ള നടിയുടെ വിവാഹം. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍36 വായതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നു.ദേവ്,ദിയ എന്നിവരാണ് മക്കള്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനൊപ്പം ജയിലറിലെ നരസിംഹയും, കന്നഡ സൂപ്പര്‍താരം മലയാളത്തിലേക്ക് എത്തുന്നത് ഈ സിനിമയിലൂടെ