Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്: ജ്യോതിക

സൂര്യയുടെ കരുതലാണ് തങ്ങളുടെ വിവാഹം നടക്കാനുള്ള കാരണം: ജ്യോതിക

സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്: ജ്യോതിക
, വെള്ളി, 11 മെയ് 2018 (11:49 IST)
താരദമ്പതികളുടെ കാര്യം പറയുമ്പോൾ നിരവധിപേരെ ഓർമ്മവരുമെങ്കിലും തമിഴിലേക്ക് പോകുമ്പോൾ ആദ്യം ഓർക്കുന്നത് സൂര്യ-ജ്യോതിക ജോടികളെ തന്നെയാണ്. സിനിമയിലെ ഇവരുടെ കൂട്ടുകെട്ടും തമിഴ് സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സൂര്യയുടെ കരുതലാണ് തങ്ങളുടെ വിവാഹം നടക്കാനുള്ള കാരണമെന്ന് കഴിഞ്ഞ ദിവസത്തിൽ ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് ജീവിതകാലം മുഴുവൻ തുടരുമെന്ന് ഉറപ്പിലാണ് വിവാഹം നടന്നതെന്നും ജ്യോതിക പറഞ്ഞു.
 
തനിക്ക് വേണ്ട പരിഗണന സൂര്യ തരുന്നുണ്ട്. ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ താന്‍ അത് ആദ്യം പറയുക സൂര്യയോടായിരിക്കും. മറ്റാരും തന്നെക്കുറിച്ച് മോശമായി പറയുന്നതിനുള്ള ഒരു അവസരവും സൂര്യ സൃഷ്ടിക്കില്ല. തനിക്ക് അസുഖം വരുമ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് സൂര്യ തന്റെ കൂടെയുണ്ടാകും.
 
സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. മകന് സൂര്യയുടെ ഗുണത്തിന്റെ പകുതിയെങ്കിലും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സൂര്യയുടെ സ്‌നേഹത്തിന് സ്വാർത്ഥതയില്ലെന്നും താരം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാൻസ്‌ പാടില്ല: രജനീകാന്ത്