ആദ്യം മമ്മൂട്ടി, പിന്നെ മോഹൻലാൽ!
രണ്ടും ഈ വർഷം സംഭവിക്കും, ഇതിലും വലിയ ഭാഗ്യം മറ്റെന്തുണ്ട് ഈ യുവതാരത്തിന് ?
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് നടിപ്പിൻ നായകൻ സൂര്യ. മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തുന്നത് സൂര്യയാണ്. ഇപ്പോഴിതാ, മോഹൻലാലിനൊപ്പവും അഭിനയിക്കാനൊരുങ്ങുകയാണ് സൂര്യ.
ഇതാദ്യമായിട്ടാണ് സൂര്യയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. അയൻ, കോ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തെലുങ്ക് ചിത്രം യാത്രയിൽ മമ്മൂട്ടിക്കൊപ്പം സൂര്യ അഭിനയിക്കുന്നുണ്ട്. അതിഥിതാരമായാകും അദ്ദേഹം എത്തുക. എന്നാൽ കെ.വി ആനന്ദിന്റെ ചിത്രം വലിയ കാൻവാസിലാകും ഒരുങ്ങുക.