രജനീകാന്തിന്റെ 'കാല'യുടെ കിടിലൻ പോസ്‌റ്റർ തരംഗമാകുന്നു
തരംഗമായി കാലയുടെ പോസ്‌റ്റർ
Publish Date: Sat, 19 May 2018 (17:38 IST)
Updated Date: Sat, 19 May 2018 (17:40 IST)
കബാലിക്ക് ശേഷമിറങ്ങുന്ന രജനി ചിത്രമാണ് കാല. കബാലി പോലെ മാസ് ചിത്രമായിരിക്കും കാല എന്ന് സൂചനയുണ്ട്. കാലയ്‌ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നതിനിടെ ചിത്രത്തിലെ പുതിയ പോസ്‌റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
ജൂൺ 7-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ കാല റിലീസിനൊരുങ്ങുകയാണ്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ മരുമകൻ ധനുഷാണ് ചിത്രം നിർമ്മിക്കുന്നത്. ആരാധകർക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന തരത്തിലാണ് ചിത്രം തിയറ്ററിലെത്തുക.
ചിത്രത്തിൽ മുംബൈ അധോലോക നായകനായെത്തുന്ന രജനിയുടെ ലുക്കും ഏറെ ചർച്ചയാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ തലൈവർ പ്രത്യക്ഷപ്പെടുന്ന ചിത്രം 80 കോടി മുതൽമുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. നാനാ പടേക്കർ, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങൾ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ധനുഷും ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. കബാലിയുടെ സംവിധായകൻ രഞ്ജിത്ത് തന്നെയാണ് കാലയുടെയും സംവിധാനം നിർവ്വഹിക്കുന്നത്.