Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലന്‍ കോഴി കൂകിയാല്‍ മരണം ഉറപ്പോ ?; ഈ വിശ്വാസത്തിന് പിന്നിലെ സത്യം ഇതോ ?

കാലന്‍ കോഴി കൂകിയാല്‍ മരണം ഉറപ്പോ ?; ഈ വിശ്വാസത്തിന് പിന്നിലെ സത്യം ഇതോ ?

കാലന്‍ കോഴി കൂകിയാല്‍ മരണം ഉറപ്പോ ?; ഈ വിശ്വാസത്തിന് പിന്നിലെ സത്യം ഇതോ ?
, വ്യാഴം, 17 മെയ് 2018 (15:26 IST)
അന്ധവിശ്വാസങ്ങളുടെ നാടാണ് നമ്മുടേത്. പുരാതന കാലം മുതല്‍ തുടര്‍ന്നുവന്ന പല ആചാരങ്ങളും പില്‍ക്കാലത്ത് തെറ്റായ ആചാരങ്ങളുടെ ഭാഗമായി തീര്‍ന്നു. ഇതോടെ സത്യമേതെന്ന് തിരിച്ചറിയാനുള്ള ആഗ്രഹം ഇല്ലാതായി. ഇത്തരത്തിലുള്ള ഒരു വിശ്വാസമാണ് കാലന്‍ കോഴി.

കാലന്‍ കോഴി എന്ന പേര് പലര്‍ക്കും അറിയാമെങ്കിലും ഇതിനു പിന്നിലുള്ള കഥകള്‍ എന്തെല്ലാം ആണെന്ന് ഭൂരിഭാഗം പേര്‍ക്കുമറിയില്ല. കണ്ടെത്തിയിട്ടുള്ള 14 ഇനം മൂങ്ങകളുടെ വര്‍ഗത്തില്‍ പെടുന്ന ഒന്നാണ് കാലന്‍ കോഴി എന്ന പേരില്‍ അറിയപ്പെടുന്നത്. മോട്ടിള്‍ഡ് വുഡ് ഔള്‍ എന്നാണ് ഇതിന്റെ നാമം.

മൂങ്ങയേക്കാള്‍ വലുപ്പവും വൃത്താകൃതിയിലുള്ള മുഖവും ഇവയുടെ പ്രത്യേകതയാണ്. വളഞ്ഞതും കൂര്‍ത്തതുമായ കൊക്ക് ഭയം തോന്നിപ്പിക്കുന്ന കണ്ണുകളും കാലന്‍ കോഴിയുടെ പ്രത്യേകതയാണ്. ഉയര്‍ന്ന മരങ്ങളിലാണ് ഇവ കൂട് കൂട്ടുന്നത്.

സന്ധ്യയുടെയും രാത്രിയുടെയും അവസാന സമയത്താണ് കാലന്‍ കോഴി കോഴി കൂകുന്നത്. ഇവയെ കാലന്റെ ദൂതന്മാരായിട്ടാണ് എല്ലാവരും കാണുന്നതും വിശേഷിപ്പിക്കുന്നതും. അങ്ങനെയാണ് ഇവയ്‌ക്ക് പേര് വരാന്‍ കാരണമായത്. രണ്ടു കിലോമീറ്ററോളം ശബ്ദം കേള്‍പ്പിക്കാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്. കൊല്ലി കുറവന്‍, തച്ചന്‍ കോഴി, നെടിലാന്‍ എന്നീ പേരുകളിലും കാലന്‍ കോഴി  അറിയപ്പെടുന്നു.

രാത്രിയുടെ ഏകാന്തതയില്‍ കാലന്‍ കോഴിയുടെ ശബ്ദം കേള്‍ക്കുന്നത് മരണം അറിയിക്കുന്നതാണെന്നും, നേരം പുലരുമ്പോള്‍ ഒരു മരണവാര്‍ത്ത കേള്‍ക്കുമെന്നുമാണ് പഴമക്കാര്‍ വിശ്വസിച്ചിരുന്നത്. അതിനാല്‍ ഇവ കരയാന്‍ തുടങ്ങുമ്പോള്‍ തന്നെ വെളിച്ചം കാണിച്ചോ വലിയ ശബ്ദം കേള്‍പ്പിച്ചോ ഓടിച്ചു വിടുകയാണ് പതിവ്. ഇതിന്റെ കണ്ണില്‍ പെട്ടാല്‍ പോലും മരണം സംഭവിക്കുമെന്ന വിശ്വാസവും നിലനിന്നിരുന്നു. 

പണ്ടു കാലങ്ങളില്‍ കാലന്‍ കോഴികളുടെ ശബ്ദം കേള്‍ക്കുമ്പോള്‍ വീടിനു പുറത്തിറങ്ങാതെ ഒളിക്കുന്നത് പതിവായിരുന്നു. ചിലര്‍ ഈ സമയം പ്രത്യേക പൂജകളും ആരാധനകളും നടത്തുകയും ചെയ്യും. ഇതിലൂടെ മരണത്തെ ഒഴിവാക്കി നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രത്നങ്ങൾ ധരിച്ചോളൂ, വിജയം കൂടെയുണ്ടാകും