Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു,'കാതല്‍:ദ കോര്‍' കാണാന്‍ അവസരം ഒരുങ്ങുന്നു

Mammootty kadhal malayalam movie Kaathal Mammootty Movie

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (09:18 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കാതല്‍:ദ കോര്‍'. സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. 28-മത് ഐഎഫ്എഫ്‌കെയിലാണ് കാതല്‍ കാണാനാകും.മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശിപ്പിക്കും.
 
ചലച്ചിത്രമേള വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാഖിന്റെ തടവ് തുടങ്ങിയ സിനിമകളാണ്. സിനിമാ ടുഡേ വിഭാഗത്തില്‍ എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്,നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ഷെഹര്‍ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകള്‍ തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് ഐഎഫ്എഫ്‌കെ.
 
നേരത്തെ നന്‍പകല്‍ നേരത്ത് മയക്കവും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തിന് എന്താ ചായക്കടയില്‍ കാര്യം ? ഇത് കേരള രജനി, വൈറല്‍ ചിത്രത്തിന് പിന്നില്‍