Publish Date: Thu, 31 Mar 2022 (17:05 IST)
Updated Date: Thu, 31 Mar 2022 (17:10 IST)
കാത്തുവാക്കുളൈ രണ്ട് കാതല്‍ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷത്തിലാണ് നടി സാമന്ത. ഏപ്രില്‍ 28 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം
വിഘ്‌നേശ് ശിവന്‍ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.ത്രികോണ പ്രണയ കഥയുമായാണ് സിനിമ പറയുന്നത്.
കേക്ക് മുറിച്ചാണ് സിനിമയുടെ അവസാന ഭാഗങ്ങള്‍ കൂടി ചിത്രീകരിച്ച സന്തോഷം നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ പങ്കുവെച്ചത്. കേക്ക് മുറിച്ച് ശേഷം എല്ലാവരുടെയും ദേഹത്ത് തേക്കാനായി സാമന്ത ശ്രമിക്കുന്നതും അത് കണ്ട് ചിരിക്കുന്ന നയന്‍താരയും പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാം.സാമന്തയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.