Publish Date: Thu, 07 Apr 2022 (09:06 IST)
Updated Date: Thu, 07 Apr 2022 (09:08 IST)
ആക്ഷന്‍ രംഗങ്ങള്‍ നിരവധിയുണ്ട് പൃഥ്വിരാജിന്റെ കടുവയില്‍. പുറത്തുവന്ന ടീസര്‍ അതിനുള്ള സൂചന നല്‍കി കഴിഞ്ഞു. ഇപ്പോഴിതാ നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ഉത്സവത്തിനിടെ എതിരാളികളുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന നായകകഥാപാത്രത്തെയാണ് കാണാനാകുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. വൈകാതെ തന്നെ സിനിമയ്ക്ക് റിലീസ് ഉണ്ടാകും.
പൃഥ്വിരാജ് ആടുജീവിതം ടീമിനൊപ്പം ചേര്‍ന്നു. സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോ പൃഥ്വിരാജ് ഈയടുത്ത് പങ്കുവെച്ചിരുന്നു.മാര്‍ച്ച് 31നാണ് നടന്‍ അള്‍ജീരിയയിലേക്ക് പോയത്.
അള്‍ജീരിയയില്‍ 40 ദിവസത്തോളം ചിത്രീകരണം ബാക്കി ആണെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ജൂണ്‍ മാസത്തോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് തിരിച്ചെത്തുകയുള്ളൂ.