Publish Date: Wed, 20 Apr 2022 (11:20 IST)
Updated Date: Wed, 20 Apr 2022 (11:23 IST)
കാര്‍ത്തി നായകനായി 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൈതി. 32 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. നിര്‍മ്മാതാവിന് ലാഭം ഉണ്ടാക്കി കൊടുത്ത കൈതി ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.
ഭോല എന്നാണ് പേര് നല്‍കിയിരിക്കുന്നത്.അജയ് ദേവ്ഗണ്‍ തബുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. പോലീസ് യൂണിഫോമില്‍ തബുവും കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രമായി അജയ് ദേവ്ഗണും വേഷമിടുന്നു.
ധര്‍മ്മേന്ദ്ര ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രം 2023 23 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തും.
അജയ് ദേവ്ഗണ്‍ ഫിലിംസ്, ടിസീസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.