Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അയ്യേ...ഇവരെന്തിനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തിരിക്കുന്നത്'

'അയ്യേ...ഇവരെന്തിനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തിരിക്കുന്നത്'
, ചൊവ്വ, 19 ഏപ്രില്‍ 2022 (10:36 IST)
ഐപിഎല്‍ 15-ാം സീസണില്‍ ദിനേശ് കാര്‍ത്തിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ട്. എല്ലാ കളികളിലും മികച്ചൊരു ഫിനിഷറുടെ റോളാണ് കാര്‍ത്തിക്ക് വഹിക്കുന്നത്. എന്നാല്‍, മെഗാ താരലേലത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ കുറേ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 5.5 കോടിക്കാണ് ആര്‍സിബി കാര്‍ത്തിക്കിനെ സ്വന്തമാക്കിയത്. ഇത്രയധികം പ്രതിഫലം കൊടുക്കാന്‍ മാത്രം കാര്‍ത്തിക്ക് ഉണ്ടോ എന്നായിരുന്നു അന്നത്തെ ചോദ്യം. അവര്‍ക്കെല്ലാം തന്റെ പ്രകടനം കൊണ്ട് മറുപടി കൊടുക്കുകയാണ് കാര്‍ത്തിക്ക് ഇപ്പോള്‍. 
 
ദിനേശ് കാര്‍ത്തിക്കിനെ ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ ആശ്ചര്യം തോന്നിയെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. ' ആര്‍സിബി കാര്‍ത്തിക്കിനെ ലേലത്തില്‍ എടുത്തപ്പോള്‍ ഞങ്ങള്‍ ഞെട്ടി. എന്തിനാണ് കാര്‍ത്തിക്കിനെ ഇത്ര പണം ചെലവഴിച്ച് സ്വന്തമാക്കിയതെന്ന് തോന്നി. അദ്ദേഹം ഇപ്പോള്‍ അത്ര നല്ല ഫോമില്‍ അല്ലല്ലോ, ഇന്ത്യന്‍ ടീമിലും ഇല്ല. എന്നിട്ടും എന്തിനാണ് ? മുന്‍പ് ഉണ്ടായിരുന്ന കൊല്‍ക്കത്ത ഫ്രാഞ്ചൈസിക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടുമില്ല. പക്ഷേ, ബാംഗ്ലൂരിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചുമതല മാറി. ഇപ്പോള്‍ അദ്ദേഹം ഡെത്ത് ഓവറുകളില്‍ വരുന്നു, മികച്ച പ്രകടനം നടത്തുന്നു. ഇന്ത്യന്‍ ടി 20 ടീമിലേക്ക് അദ്ദേഹം തിരിച്ചുവന്നേക്കും എന്ന തരത്തില്‍ പോലും ഇപ്പോള്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നു,' മഞ്ജരേക്കര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചഹലിന്റെ ഹാട്രിക്; സന്തോഷംകൊണ്ട് തുള്ളിച്ചാടി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ (വീഡിയോ)