Kalamkaval Box Office: 'ഹൃദയപൂര്‍വ്വം' കടന്ന് 'കളങ്കാവല്‍', വീഴുമോ 'തുടരും'?; ആദ്യദിന കളക്ഷന്‍ ഇതുവരെ
ഇന്നത്തെ ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ 'കളങ്കാവലി'ന്റെ ആദ്യദിന കളക്ഷന്‍ അഞ്ച് കോടിയിലേക്ക് എത്താനാണ് സാധ്യത
Kalamkaval Box Office: 2025 ലെ ആദ്യദിന കേരള ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വ'ത്തെ മറികടന്ന് മമ്മൂട്ടിയുടെ 'കളങ്കാവല്‍'. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കളങ്കാവലിന്റെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷന്‍ 3.25 കോടി കടന്നു. ഹൃദയപൂര്‍വ്വം ആദ്യദിനം കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 3.25 കോടിയാണ് നേടിയത്.
ഇന്നത്തെ ഷോകള്‍ പൂര്‍ത്തിയാകുമ്പോള്‍ 'കളങ്കാവലി'ന്റെ ആദ്യദിന കളക്ഷന്‍ അഞ്ച് കോടിയിലേക്ക് എത്താനാണ് സാധ്യത. മോഹന്‍ലാല്‍ ചിത്രം 'തുടരും' ആദ്യദിനം 5.10 കോടി നേടിയിട്ടുണ്ട്. 2025 ല്‍ ഒന്നാം സ്ഥാനത്തുള്ള മോഹന്‍ലാലിന്റെ എമ്പുരാന്‍ ആണ്, 14.07 കോടി. രണ്ടാം സ്ഥാനത്ത് രജനികാന്ത് ചിത്രം 'കൂലി'യും മൂന്നാം സ്ഥാനത്ത് മോഹന്‍ലാലിന്റെ തുടരും എന്നിങ്ങനെയാണ്.
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന 'കളങ്കാവല്‍' ഒരു ക്രൈം ഡ്രാമയാണ്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലെത്തുന്ന എന്നതാണ് ചിത്രത്തിനു ഇത്രയും ഹൈപ്പ് ലഭിക്കാന്‍ കാരണം. വിനായകന്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.