എന്തൊരു മനുഷ്യനാണ് മമ്മൂക്ക നിങ്ങൾ? ആവേശത്തേരിലായി പ്രേക്ഷകർ !

വെള്ളി, 1 ഫെബ്രുവരി 2019 (10:40 IST)
റാം - മമ്മൂട്ടി - സാധന ഈ മൂന്ന് കോംപിനേഷനും ഒന്നിച്ച പേരൻപ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദ ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്നാണ് തമിഴ് സിനിമ മമ്മൂട്ടിക്ക് നൽകിയിരിക്കുന്ന പേര്. എല്ലാ പോസ്റ്ററുകളിലും ഇങ്ങനെ തന്നെയാണ് നൽകിയിരിക്കുന്നത്. എന്നാൽ, തന്റെ ഫേസ്ബുക്കിൽ മമ്മൂട്ടി ഇടുന്ന പോസ്റ്ററുകളിൽ ‘മമ്മൂട്ടി ഇൻ’ എന്ന് മാത്രമാണ് ടൈറ്റിൽ ഉള്ളത്. ഇത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 
 
വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയ ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവായ റാമിനൊപ്പമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവ് തമിഴ് ലോകവും ഏറ്റെടുത്തിരിക്കുകയാണ്. ഈ സിനിമയിൽ മൂന്ന് പേർക്ക് ദേശീയ അവാർഡ് ഉറപ്പായും ലഭിക്കുമെന്നാണ് സിനിമലോകം പറയുന്നത്. മമ്മൂട്ടിക്കും സാധനയ്ക്കും ഒപ്പം അതിമനോഹരമായ ഒരു സിനിമ നൽകിയ റാമിനും. 
 
ചിത്രം പലപ്പോഴും കണ്ണ് നനയിപ്പിക്കുന്നുണ്ടെന്നും എന്നാൽ ചിത്രം കണ്ടുകഴിഞ്ഞിറങ്ങുമ്പോൾ കണ്ണിനേക്കാൾ കൂടുതൽ മനസ്സാണ് നിറഞ്ഞിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു. കണ്ണീർ സിനിമ ആണെന്ന് കരുതി പോകാതിരിക്കരുത്. സ്വാഭാവികത നിറഞ്ഞ ഭിനയത്തിലൂടെ അമുനവനേയും പാപായേയും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ റാം എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് നിസംശയം പറയാം.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് പ്രതീക്ഷകൾക്കുമപ്പുറം, കണ്ണും മനസ്സും നിറച്ച് പേരൻപ്!