ഉലകനായകന്‍ കമല്‍ ഹാസന്റെ എക്കാലത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ഇന്ത്യന്‍ 2 ഇന്നുമുതല്‍ തീയേറ്ററുകളില്‍ എത്തുന്നു. 200കോടി ബജറ്റിലൊരുങ്ങിയ സിനിമ തിയേറ്ററിലെത്തുന്നവരെ വിസ്മയിപ്പിക്കും എന്നാണ് ആരോധകര്‍ കരുതുന്നത്. അഞ്ചുഭാഷകളിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യഭാഗം നിര്‍മിക്കാനെടുത്ത തുക 15 കോടി മാത്രമായിരുന്നു. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേനാപതി പ്രേഷകര്‍ക്ക് മുന്നില്‍ എത്തുന്നതെന്ന പ്രത്യേകതയുണ്ട്.
നമ്മെ വിട്ടുപിരിഞ്ഞ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1996ല്‍ ഒന്നാം ഭാഗത്തില്‍ കൃഷ്ണസ്വാമി എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു നെടുമുടി വേണു എത്തിയത്. ഇന്ത്യന്‍ 2ല്‍ സമുദ്രകനി, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, എസ്‌ജെ സൂര്യ, സാക്കിര്‍ ഹുസൈന്‍ തുടങ്ങി വലിയൊരു താരനിര തന്നെ എത്തുന്നുണ്ട്.