Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

കമല്‍ ഹാസന്റെ ജീവചരിത്രം ഒരിക്കലും സംവിധാനം ചെയ്യില്ല: ശ്രുതി ഹാസന്‍

Shruti Haasan reveals she will not direct a biography on her father Kamal Haasan

കെ ആര്‍ അനൂപ്

, വ്യാഴം, 20 ജൂണ്‍ 2024 (10:56 IST)
അഭിനയത്തിലും ഗാനരംഗത്തും പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നടി ശ്രുതി ഹാസന്‍. തന്റെ പിതാവ് കമല്‍ ഹാസന്റെ ജീവചരിത്രം താന്‍ ഒരിക്കലും സംവിധാനം ചെയ്യില്ലെന്ന് ശ്രുതി ഹാസന്‍.
 
  കോളിവുഡിലെ ബയോപിക്കുകളുടെ ട്രെന്‍ഡ് അനുസരിച്ച് ഭാവിയില്‍ കമല്‍ഹാസന്റെ ബയോപിക് സംവിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അത് ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് നടി.
 
 താന്‍ അത് സംവിധാനം ചെയ്യില്ലെന്നും പ്രതിഭാധനരായ സംവിധായകരെ സമീപിക്കേണ്ടതുണ്ടെന്നും ശ്രുതി പറയുന്നു. കമല്‍ഹാസന്റെ സിനിമാ ജീവിതത്തെ ന്യായീകരിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂവെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തു.
 
 ശ്രുതി ഹാസന്‍ ഇപ്പോള്‍ 'ഡെക്കോയിറ്റ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ്. മുംബൈയിലാണ് ചിത്രീകരണം. ചിത്രത്തില്‍ ആക്ഷന്‍, സ്റ്റണ്ട് സീക്വന്‍സുകള്‍ അവതരിപ്പിക്കുന്നതായി നടി സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തി.
 അതേസമയം, കമല്‍ഹാസന്‍ 'ഇന്ത്യന്‍ 2', 'കല്‍ക്കി എഡി 2898', 'തഗ് ലൈഫ്' എന്നീ സിനിമകളുടെ തിരക്കിലാണ്.
 
ജൂണ്‍ 27 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന 'കല്‍ക്കി എഡി 2898', ജൂലൈ 12 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന 'ഇന്ത്യന്‍ 2' എന്നീ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണി ടെയില്‍ കെട്ടി ജെന്റില്‍മാന്‍ ലുക്കില്‍ സനൂപ് സന്തോഷ്, ചെറിയ പയ്യന്‍ അല്ല, പ്രായം ഇരുപതായി