Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ സിനിമ ചെയ്യാൻ സിമ്പുവിന് താൽപ്പര്യമില്ല: ഗൗതം വാസുദേവ് മേനോൻ

Simbu not interested in doing that film: Gautham Vasudev Menon

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (09:50 IST)
ചിലമ്പരശനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു രണ്ടാം ഭാഗത്തിനുള്ള സൂചന നൽകിയാണ് സിനിമ അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗൗതം മേനോൻ.
 
വെന്ത് തനിന്തത് കാടിന്റെ രണ്ടാം ഭാഗം നേരത്തെ എഴുതിയിരുന്നു എന്നും എന്നാൽ ചിമ്പുവിന് ചിത്രം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. ചിമ്പുവിന് ആദ്യ ഭാഗം ഒരു വലിയ സ്കെയിലിൽ ചെയ്യാനായിരുന്നു ആഗ്രഹം. സിനിമ റിലീസായി 25 ദിവസം കഴിഞ്ഞപ്പോഴേക്കും രണ്ടാം ഭാഗം ചെയ്യാനുള്ള ഇന്ററസ്റ്റ് ചിമ്പുവിന് നഷ്ടമായെന്നും ഗൗതം മേനോൻ കൂട്ടിച്ചേർത്തു. 
 
'വളരെ ബ്രില്ലിയൻറ് ആയ കഥയാണ് അത്. ഒന്നാം ഭാഗത്തിലെ അവസാനത്തെ അഞ്ച് മിനിറ്റ് എന്റെ ഇഷ്ടപ്രകാരം ചെയ്തതല്ല. അതിന് മുൻപ് വരെയുള്ള സിനിമയുടെ സ്കെയിൽ ആണ് എന്റെ മനസിലുണ്ടായിരുന്നത്. ഇന്ന് അഭിനേതാക്കൾ വലിയ സ്കെയിലിൽ ഉള്ള സിനിമകളാണ് പ്രതീക്ഷിക്കുന്നത്', ഗൗതം മേനോൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാതിയും മതവും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗൗതം വാസുദേവ് മേനോൻ