Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് കുട്ടികൾ വേണം, എന്നും വാഴയിലയിൽ ഉണ്ണണം, ഭർത്താവ് ലുങ്കി ധരിക്കണം: ജാൻവി കപൂറിന്റെ വിവാഹ സ്വപ്നം!

Janhvi Kapoor talking about her marriage dreams

നിഹാരിക കെ.എസ്

, ചൊവ്വ, 28 ജനുവരി 2025 (10:50 IST)
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. നടിയുടെ മരണശേഷമായിരുന്നു മക്കളായ ജാൻവിയും ഖുഷിയും സിനിമയിലേക്ക് വന്നത്. ജാൻവി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ ജീവിതത്തിലെ എന്നത് പോലെ തന്നെ, ജാൻവിക കപൂറിന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലപ്പോഴും വാർത്താ ശ്രദ്ധ നേടാറുണ്ട്. ശിഖർ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാൻവി തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. 
 
അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാൻവിയും സഞ്ചരിക്കുന്നത്. തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തോടുള്ള ജാൻവിയുടെ ഭക്തിയും അമ്മയിലൂടെ വന്നാണ്. സമയം ലഭിക്കുമ്പോഴൊക്കെ ജാൻവി തിരുപ്പതി സഞ്ചരിക്കാറുണ്ട്. ഇപ്പോഴിതാ ജാൻവി കപൂർ തന്റെ ലളിതമായ വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് പറയുന്നു. തിരുപ്പതിയിൽ വച്ച് വിവാഹം കഴിച്ച്, തിരുമലയിൽ സെറ്റിൽഡ് ആകാനാണത്രെ ജാൻവിക്ക് താത്പര്യം. 
 
മൂന്ന് മക്കൾ വേണം. എന്നും വാഴയിലയിൽ ചോറുണ്ണണം. ഭർത്താവ് ലുങ്കി ധരിക്കണം എന്നൊക്കെയാണ് ജാൻവിയുടെ ആഗ്രഹങ്ങൾ. എന്നാൽ ചേച്ചിയുടെ സ്വപ്‌നങ്ങളേ അല്ല തന്റെ സ്വപ്‌നങ്ങൾ എന്ന് സഹോദരി ഖുഷി കപൂർ പറയുന്നു. ബോംബെയിൽ ജനിച്ചു വളർന്ന പെണ്ണാണ് ഞാൻ, എന്റെ വിവാഹ സ്വപ്‌നങ്ങളും അവിടത്തെ കൾച്ചർ പോലെയായിരിക്കും. അച്ഛനൊപ്പം ബോംബെയിലെ ഫ്‌ളാറ്റിൽ കഴിയണം, രണ്ട് മക്കൾ വേണം, വീട് നിറയെ വളർത്തു നായകൾ വേണം എന്നൊക്കെയാണ് ഖുഷിയുടെ സ്വപ്നം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡബ്ല്യുസിസിയിൽ ഗ്രൂപ്പ് കളി? കൊമ്പ് കോർത്ത് പാർവതിയും ഭാഗ്യലക്ഷ്മിയും