ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ മലയാളിയും; കമൽഹാസന്റെ തെരഞ്ഞെടുപ്പിൽ മലയാളികൾക്ക് അഭിമാനം

ഫഹദ് ഫാസിൽ, നവാസുദ്ദീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാർ എന്നാണ് താരം പറയുന്നത്.

തുമ്പി ഏബ്രഹാം

വെള്ളി, 8 നവം‌ബര്‍ 2019 (14:52 IST)
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് കമൽഹാസൻ എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ ഈ ചോദ്യം കമൽഹാസനോട് ചോദിച്ചാൽ അദ്ദേഹം പറയുക മൂന്ന് പേരായിരിക്കും. അതും തന്റെ തലമുറയിലുള്ളവരെയല്ല ഇന്ത്യൻ സിനിമാ ലോകത്ത് മിന്നി നിൽക്കുന്ന മൂന്ന് യുവതാരങ്ങളെ. ഫഹദ് ഫാസിൽ, നവാസുദ്ദീൻ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാർ എന്നാണ് താരം പറയുന്നത്. 
 
മൂവരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് തന്റെ ഇഷ്ടനടന്മാരെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. 
 
കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരൻ ചാരുഹാസൻ, സുഹാസിനി, മക്കളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു, വീട്ടിലെ ആഘോഷത്തിനു ശേഷം നടന്ന പൊതു ചടങ്ങിൽ സ്വതന്ത്രസമരസേനാനി കൂടിയായ പിതാവ് ശ്രീനിവാസന്റെ പ്രതിമ കമൽ അനാച്ഛാദനം ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘എനിക്കിട്ട് പണിയാൻ നോക്കുന്നത് എന്തിനാണ്? മാമാങ്കത്തിനു കൂടെയുണ്ടാകണം’- മണിക്കുട്ടൻ