സിഗരറ്റ് വലിച്ച് മോഡേൺ വേഷത്തിൽ നസ്രിയ; ട്രാൻസ് വേറെ ലെവൽ ആകുമെന്ന് പ്രേക്ഷകർ

നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഈ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്.

റെയ്‌നാ തോമസ്

വെള്ളി, 1 നവം‌ബര്‍ 2019 (13:30 IST)
സിനിമാതാരം ഫഹദ് ഫാസില്‍ നായകനായെത്തുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാൻസിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ഇപ്പോൾ ട്രാന്‍സിന്റെ മൂന്നാമത്തെ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. മറ്റ് പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനിന്നിരുന്നത് ഫഹദ് ഫാസിലായിരുന്നെങ്കില്‍ ഇത്തവണ അതില്‍നിന്ന് വ്യത്യസ്തമായി നസ്രിയ നസീമാണ് പോസ്റ്ററിലെ താരം. നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഈ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്.
 
ട്രാന്‍സിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമാവുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ചിത്രം തയ്യാറാവുന്നത്. നവാഗതനായ വിന്‍സെന്റ് വടക്കനാണ് ചിത്രത്തിന് കഥ തയ്യാറാക്കിയത്. അന്‍വര്‍ റഷീദ് അഞ്ച് വര്‍ഷത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അമല്‍ നീരദാണ് എന്ന പ്രത്യേകതയുമുണ്ട്. റസൂര്‍ പൂക്കൂട്ടിയാണ് സൗണ്ട് ഡിസൈന്‍.
 
ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ടെന്ന് മമ്മൂക്ക പറഞ്ഞത് ഓർമ വന്നു, ബിനീഷിനെ പോലെ ചാൻസ് ചോദിച്ചവരാണ് സൂപ്പർതാരങ്ങളാകുന്നത്; പിന്തുണയുമായി വി എ ശ്രീകുമാർ