വിവാഹം കഴിഞ്ഞ് അമ്മയായാൽ ഇതൊന്നും പാടില്ലേ?; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കനിഹ

വിവാഹം കഴിഞ്ഞ് അമ്മയായാൽ ഇതൊന്നും പാടില്ലേ?; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കനിഹ

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (10:53 IST)
നടിമാരിൽ പലരും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നത് പതിവാണ്. കനിഹയും ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് നിരവധി തവണ ഇരയായിട്ടുണ്ട്. ഗോസിപ്പുകളും വ്യാജ വിവാഹമോചന വാർത്തകളുമൊക്കെയായി സൈബർ ലോകം കനിഹയെ വേട്ടയാടിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയായിരിക്കുകയാണ് താരം.
 
തായ്‌ലന്‍ഡില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്‌സ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതോടെ സൈബര്‍ സദാചാര വാദികൾ വീണ്ടും കനിഹയ്‌ക്കെതിരെ തിരിഞ്ഞു. വിവാഹം കഴിഞ്ഞ് അമ്മയായിട്ടും ഇത്തരം ഫാഷനും വേഷങ്ങള്‍ക്കുമൊന്നും അവസാനമായില്ലേ എന്നായിരുന്നു അത്തരക്കാരുടെ ചോദ്യം.
 
ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമാണ്. പേജുകള്‍ നേരിട്ട് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും അതിലൂടെ ആഹ്ലാദം കണ്ടെത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നത് ചിലരുടെ വിനോദമാണ്. എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്‌സ് ധരിച്ചത്. അവസരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. കടലിലിറങ്ങാന്‍ പോകുമ്പോള്‍ ആരും സാരിയുടുക്കാറില്ലല്ലോ കനിഹ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ കനിഹ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ‘മമ്മൂക്കയെ സൂപ്പർ സ്റ്റാർ ആക്കുന്നതും ഇതാണ്’- വാചാലയായി ഷംന കാസിം