Kantara - Jayaram: കാന്താരയില്‍ അഭിനയിക്കാന്‍ ജയറാമിനു കിട്ടിയ പ്രതിഫലം എത്ര?

കാന്താരയില്‍ അഭിനയിക്കാന്‍ ജയറാം വാങ്ങിയ പ്രതിഫലം ഒരു കോടിയാണ്

രേണുക വേണു
വെള്ളി, 3 ഒക്‌ടോബര്‍ 2025 (18:02 IST)
Kantara - Jayaram

Kantara - Jayaram: റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1 ല്‍ മലയാളത്തില്‍ നിന്ന് ജയറാം ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു. സിനിമ വലിയ വിജയത്തിലേക്ക് നീങ്ങുന്നതിനൊപ്പം ജയറാമിന്റെ കഥാപാത്രത്തിനു വലിയ പ്രശംസ ലഭിക്കുന്നുണ്ട്. സമീപകാലത്തൊന്നും ജയറാമിനു ലഭിക്കാത്ത കഥാപാത്രമെന്നാണ് പ്രേക്ഷകര്‍ പുകഴ്ത്തുന്നത്. 
 
കാന്താരയില്‍ അഭിനയിക്കാന്‍ ജയറാം വാങ്ങിയ പ്രതിഫലം ഒരു കോടിയാണ്. 2022 ലെ കാന്താര സംവിധാനം, അഭിനയം എന്നിവയ്ക്കായി റിഷബ് ഷെട്ടി നാല് കോടിയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാന്താര ചാപ്റ്റര്‍ 1 ലേക്ക് എത്തിയപ്പോള്‍ തന്റെ പ്രതിഫലം റിഷബ് ഷെട്ടി വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഏതാണ്ട് 100 കോടിയാണ് കാന്താരയുടെ സംവിധാനത്തിനും പ്രധാന കഥാപാത്രം ചെയ്യാനുമായി റിഷബ് ഷെട്ടി വാങ്ങിയിരിക്കുന്നത്. 
 
ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായ സപ്തമി ഗൗഡ, രുക്മിണി വസന്ത്, ഗുല്‍ഷാന്‍ ദേവൈ എന്നിവര്‍ക്കും പ്രതിഫലം ഒരു കോടി. ചിത്രം ആദ്യദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഏതാണ്ട് 65 കോടിയോളം സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gaza: ഗാസയിൽ ഇനി സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം, ബന്ദികളെ മോചിപ്പിക്കാൻ ധാരണ

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു; മരണകാരണം ഹൃദയാഘാതം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം

വിശ്വാസത്തിന് കോടികളുടെ വിലയിട്ട് നടത്തിയ കച്ചവടം; സ്വർണപ്പാളികൾ 2019 ൽ വൻതുകയ്ക്ക് മറിച്ചുവിറ്റു

അടുത്ത ലേഖനം
Show comments