Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രകാലം മൗനം പാലിച്ചത് ഇതിന് വേണ്ടിയോ? നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിന് മുൻപായി സാമന്തയുടെ വക ഷോക്ക് ട്രീറ്റ്‌മെന്റ്

ഇത്രകാലം മൗനം പാലിച്ചത് ഇതിന് വേണ്ടിയോ? നാഗ ചൈതന്യയുടെ രണ്ടാം വിവാഹത്തിന് മുൻപായി സാമന്തയുടെ വക ഷോക്ക് ട്രീറ്റ്‌മെന്റ്

നിഹാരിക കെ എസ്

, തിങ്കള്‍, 25 നവം‌ബര്‍ 2024 (10:50 IST)
മുന്‍ ഭര്‍ത്താവിന്റെ ആഡംഭരതയ്ക്ക് വേണ്ടി വൻ തുകയാണ് താൻ ചിലവാക്കിയതെന്ന് നടി സാമന്തയുടെ തുറന്നു പറച്ചിൽ. നാഗ ചൈതന്യയുമായി ഡിവോഴ്സ് ആയി വർഷങ്ങൾ കഴിഞ്ഞെങ്കിലും വിവാഹമോചനത്തെ കുറിച്ചോ നാഗചൈതന്യയെ കുറിച്ചോ സാമന്ത എവിടെയും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. ഒരിക്കൽ പോലും അക്കിനേനി കുടുംബത്തെ അപമാനിക്കുന്ന വിധം സാമന്ത സംസാരിച്ചിട്ടില്ല. എന്നാൽ, ഇത്രയും കാലത്തെ തന്റെ മൗനം സാമന്ത അവസാനിപ്പിച്ചിരിക്കുകയാണ്. 
 
ആമസോണ്‍ പ്രൈമിലൂടെ സമാന്തയും വരുണ്‍ ധവാനും ഒന്നിച്ചഭിനിച്ച സിറ്റാഡില്‍ ഹണി ബണ്ണി സ്ട്രീമിങ് ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു ഒരു ചാറ്റ് ഷോയിലാണ് സമാന്തയുടെ പ്രതികരണം. പരസ്പരം വരുണ്‍ ധവാനും സമാന്ത റുത്ത് പ്രഭുവും തന്നെയാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതു ഉത്തരങ്ങള്‍ പറയുന്നതും. അങ്ങനെ ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് മുന്‍ ഭര്‍ത്താവിന്റെ ആഡംഭരതയ്ക്ക് വേണ്ടി ചെലവാക്കിയ തുകയെ കുറിച്ച് സമാന്ത പറയുന്നത്.
 
'പൂര്‍ണമായും ഉപയോഗശൂന്യമായ ഒരു കാര്യത്തിനായി നിങ്ങള്‍ ഏറ്റവും അമിതമായി ചെലവഴിച്ച അനാവവശ്യ തുക ഏതാണ്' എന്നായിരുന്നു വരുണ്‍ ധവാന്റെ ചോദ്യം. ഒരു നൊടി പോലും ആലോചിക്കാതെ സമാന്തയുടെ മറുപടി വന്നു, 'എന്റെ മുന്‍ ഭര്‍ത്താവിനായുള്ള ആഡംഭര സമ്മാനങ്ങള്‍ക്ക് വേണ്ടി' അത് കേട്ടതും ധവാന്‍ സര്‍പ്രൈസ്ഡ് ആയി, എന്താണത്, എത്രയായി എന്ന ചോദ്യത്തിന് സമാന്ത മറുപടി നല്‍കുന്നില്ല. പെട്ടന്ന് തന്നെ അടുത്ത ചോദ്യത്തിലേക്ക് കടക്കാന്‍ സമാന്ത വരുണിനെ നിര്‍ബന്ധിച്ച്, ആ വിഷയം മാറ്റുകയായിരുന്നു.
 
ഇത്രകാലം സമാന്ത മറച്ചുവച്ചത് സത്യസന്ധമായി ഒരവസരത്തില്‍ പുറത്തുവന്നു എന്ന് പറഞ്ഞാണ് ചിലര്‍ ഇതിനെ പിന്തുണയ്ക്കുന്നത്. അക്കിനേനി കുടുംബത്തെ അപമാനിക്കും വിധമാണ് സമാന്തയുടെ മറുപടി എന്ന് പറഞ്ഞ് വിമര്‍ശിക്കുന്നവരുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവൾ എന്നിലെ ശൂന്യത ഇല്ലാതാക്കി': ശോഭിതയെക്കുറിച്ച് നാഗ ചൈതന്യ