കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിനു ഒരുങ്ങുകയാണ് ബോളിവുഡ് സിനിമാലോകം. ഡിസംബര്‍ 7, 8, 9 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് ആഘോഷ പരിപാടികള്‍ നടക്കുക. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹം.
വിവാഹത്തിനു മുന്നോടിയായി ഏകദേശം ഒരുലക്ഷം കൂപ ചെലവുള്ള മൈലാഞ്ചിയാണ് കത്രീന കൈഫ് അണിയുകയെന്നാണ് റിപ്പോര്‍ട്ട്. പ്രി-വെഡ്ഡിങ് പരിപാടിക്കായി ജോധ്പ്പൂരിലെ പാലി ജില്ലയില്‍ നിന്നുള്ള സോജത് മെഹന്ദിയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കെമിക്കലുകള്‍ ഒന്നുമില്ലാതെ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് ഈ മൈലാഞ്ചി ഒരുക്കുന്നത്. 20 കിലോ മെഹന്ദി പൗഡറും 400 ഹെന്ന കോണ്‍സുമാണ് ചടങ്ങിനായി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായും കൈകള്‍ കൊണ്ട അരച്ചുണ്ടാക്കിയ മൈലാഞ്ചിയാണ് തങ്ങള്‍ നല്‍കുന്നതെന്ന് സോജത് മെഹന്ദി വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നു. മെഹന്ദിക്ക് മാത്രമായി ഒരു ലക്ഷം രൂപയാണ് കത്രീന കൈഫ് ചെലവഴിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രി-വെഡ്ഡിങ് ചടങ്ങുകള്‍ക്കായി ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും അണിഞ്ഞത് ഇതേ മെഹന്ദിയാണ്.
രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാറ എന്ന റോയല്‍ പാലസിലാണ് വിവാഹം. ബോളിവുഡിലെ പ്രമുഖര്‍ അടക്കം 200 അതിഥികള്‍ക്കാണ് ക്ഷണം.