Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറ്റാലിയന്‍ ഷെഫ് തയ്യാറാക്കിയ അഞ്ച് നില കേക്ക്, ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ ശ്രദ്ധാകേന്ദ്രം; കത്രീന-വിക്കി വിവാഹത്തിലെ ഭക്ഷണ മെനു ഇങ്ങനെ

ഇറ്റാലിയന്‍ ഷെഫ് തയ്യാറാക്കിയ അഞ്ച് നില കേക്ക്, ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ ശ്രദ്ധാകേന്ദ്രം; കത്രീന-വിക്കി വിവാഹത്തിലെ ഭക്ഷണ മെനു ഇങ്ങനെ
, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (22:25 IST)
കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനായി തയ്യാറാക്കിയിരിക്കുന്നത് കലക്കന്‍ ഭക്ഷണ മെനു. നിരവധി വിഭവങ്ങളാണ് ഭക്ഷണ മെനുവില്‍ ഉള്ളത്. ഉത്തരേന്ത്യന്‍ രുചിക്കാണ് കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്. 
 
ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്ത അഞ്ച് നില കേക്കാണ് പ്രധാന ശ്രദ്ധാകേന്ദ്രം. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആണ് ഇത്. ചാറ്റ് സ്റ്റാളുകള്‍, കബാബുകള്‍, പരമ്പരാഗത രാജസ്ഥാനി പാചകരീതികള്‍ എന്നിവ വിവാഹത്തിലെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുന്നു.
 
കചോരി, ദാഹി ബല്ല, ഫ്യൂഷന്‍ ചാട്ട്, ഫിഷ് പ്ലാറ്റര്‍, 15 തരം ദാലുകള്‍ എന്നിവയും മെനുവില്‍ ഉണ്ട്. വിവാഹ ചടങ്ങുകള്‍ക്കായി കത്രീനയുടേയും വിക്കിയുടേയും കുടുംബാംഗങ്ങള്‍ രാജസ്ഥാനിലെത്തിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിന് വേണ്ടി കളരിപ്പയറ്റ് പഠിച്ച് നടി ലക്ഷ്മി മഞ്ചു, വീഡിയോ