Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ ചെലവ്; കൂടുതല്‍ ചെക്കുകളിലും ഒപ്പിട്ടത് കത്രീന കൈഫ്, 75 ശതമാനം ചെലവും വഹിക്കുന്നത് കത്രീന തന്നെയെന്ന് റിപ്പോര്‍ട്ട്

വിവാഹ ചെലവ്; കൂടുതല്‍ ചെക്കുകളിലും ഒപ്പിട്ടത് കത്രീന കൈഫ്, 75 ശതമാനം ചെലവും വഹിക്കുന്നത് കത്രീന തന്നെയെന്ന് റിപ്പോര്‍ട്ട്
, വ്യാഴം, 9 ഡിസം‌ബര്‍ 2021 (10:58 IST)
വിവാഹ ചെലവ് കൂടുതല്‍ വഹിക്കുന്നത് കത്രീന കൈഫ് തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന്റെ 75 ശതമാനം ചെലവ് കത്രീനയും 25 ശതമാനം ചെലവ് വിക്കി കൗശലുമാണ് പങ്കിടുന്നതെന്നാണ് വിവരം. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ വിവാഹ ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്. അതിഥികള്‍ക്കായി ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിഥികളുടെ യാത്രാ ചെലവ് അടക്കം വഹിക്കുന്നത് കത്രീനയും വിക്കിയും കൂടിയാണ്. ഫോര്‍ട്ട് ബര്‍വാരയിലെ കല്യാണ ചടങ്ങ് നടക്കുന്ന ഹാള്‍ താരങ്ങള്‍ക്ക് സൗജന്യമായി വിട്ടുനല്‍കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മറ്റ് റിസോര്‍ട്ട് ചെലവുകള്‍ക്കെല്ലാം കത്രീന കൈഫ് ചെക്ക് ഒപ്പിട്ട് നല്‍കിയതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശുഭമുഹൂര്‍ത്തത്തില്‍ വിക്കി കത്രീനയുടെ കഴുത്തില്‍ താലി ചാര്‍ത്തും; ആ സമയം ഇതാ