Publish Date: Fri, 05 Jan 2018 (18:28 IST)
Updated Date: Fri, 05 Jan 2018 (18:30 IST)
വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം’ എന്ന ചിത്രത്തിൽ കാവ്യ ആലപിച്ച ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിയ്ക്കുന്നത്.
വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ് വര്‍മയുടേതും. നാദിര്‍ഷയ്ക്കൊപ്പം അദ്ദേഹത്തിന്റെ അനുജന്‍ സമദ്, പ്രയാഗ മാര്‍ട്ടിന്‍, നെടുമുടി വേണു തുടങ്ങിയവര്‍ ഗാഗരംഗത്ത് അണിനിരക്കുന്നുണ്ട്.