ഈട കണ്ണൂരിന്റെ റോമിയോ ആൻഡ് ജൂലിയറ്റ്!

ഈട പ്രതീക്ഷയ്ക്കുമപ്പുറം!

വെള്ളി, 5 ജനുവരി 2018 (16:02 IST)
ഷെയ്ന്‍ നിഗം, നിമിഷാ സജയന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈട ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തെ പുകഴ്ത്തി എഴുത്തുകാരന്‍ എന്‍.എസ്. മാധവന് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ‍.
 
തന്റെ ട്വിറ്ററിലാണ് എന്‍എസ് മാധവന്‍ ഈടയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കണ്ണൂരിന്റെ റോമിയോ ആന്‍ഡ് ജൂലിയറ്റാണ് ഈടയിലെ കഥാപാത്രങ്ങള്‍ എന്നാണ് അദ്ദേഹം കുറിച്ചത്. നമ്മള്‍ എപ്പോഴും നിരസിക്കാന്‍ ആഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ചുള്ള മികച്ച സിനിമയാണ് ഈടയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
രാജീവ് രവി നേതൃത്വം നല്‍കുന്ന കളക്ടീവ് ഫെയ്‌സ് വണ്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ഈട. നവാഗതനായ ബി. അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ രണ്ടു ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയവും പ്രണയവുമാണ് ചിത്രം പറയുന്നത്.

Romeo & Juliet in Kannur. He is from KJP family and she from KPM(wink, wink!). And as the Bard said, it is ‘plague on both houses.’ #EEDA is a daring movie on an issue about we’re in denial. Star-crossed lovers, Shane Nigam &Nimisha lingering. Great start for 2018 movie-watching.

— N.S. Madhavan (@NSMlive) January 5, 2018

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാസ്റ്റർപീസ് 50 കോടിയിലേക്ക്, മമ്മൂട്ടിയുടെ ആദ്യ 100 കോടി ചിത്രമാകുമോ?