സിനിമയിൽ എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല, മറ്റുള്ളവർ പലതും പറഞ്ഞ് കേട്ടിട്ടുണ്ട്: മഞ്ജു വാര്യർ

മറ്റുള്ളവരുടെ കാര്യം സംസാരിക്കാൻ ഞാൻ ആളല്ല: മഞ്ജു വാര്യർ

വെള്ളി, 5 ജനുവരി 2018 (16:58 IST)
സിനിമയിലോ ജോലി ചെയ്ത മറ്റു മേഖലകളിലോ തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് നടി മഞ്ജു വാര്യർ. സിനിമയടക്കം താൻ ജോലി ചെയ്ത മേഖലകളിൽ നിന്നെല്ലാം തനിക്ക് നല്ല അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് നടി വ്യക്തമാക്കി. സൂര്യ ടോക്ക് ഫെസ്റ്റിവലില്‍ സദസ്സുമായി സംവദിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
 
കസബയിലെ സ്ത്രീവിരുദ്ധതയെ നടി പാർവതി രൂക്ഷമായി വിമർശിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ
വിവാദങ്ങളെ  കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ഓഖി ദുരന്ത ബാധിത പ്രദേശത്തെത്തി അഞ്ചു  ലക്ഷം രൂപ സർക്കാരിനു കൈമാറിയത് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയാണെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ, താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാ‌യി പറഞ്ഞിരിക്കുകയാണ് മഞ്ജു. 
 
പുരുഷന്മാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ കുറിച്ച് ചോദിച്ചപ്പോൾ 'എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് മാത്രമേ പറയാൻ ആകൂ, മറ്റുള്ളവരുടെ ജീവതത്തെ കുറിച്ച് പറയാൻ ഞാൻ ആളല്ല. എന്നോട് എല്ലാവരും ബഹുമാനത്തോടു കൂടിയും സ്‌നേഹത്തോട് കൂടിയും മാത്രമേ പെരുമാറിയിട്ടുള്ളൂ. മറ്റുള്ളവര്‍ പലതും പറഞ്ഞു കേട്ടിട്ടുണ്ട്' - എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു