Webdunia - Bharat's app for daily news and videos

Install App

15 വര്‍ഷമായി തുടരുന്ന ബന്ധം; ആന്റണിയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് കീര്‍ത്തി

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്

നിഹാരിക കെ എസ്
ബുധന്‍, 27 നവം‌ബര്‍ 2024 (16:17 IST)
ഈ ഡിസംബറില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുമെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെ കീര്‍ത്തി വിവാഹം ചെയ്യാനൊരുങ്ങുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കീര്‍ത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ കീർത്തിയും തന്റെ പ്രണയം സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയാണ്.
 
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് കീര്‍ത്തി വ്യക്തമാക്കുന്നത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.  
 
ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി തട്ടില്‍. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചാകും വിവാഹം നടക്കുക. വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments