Keerthy Suresh: വിവാഹശേഷം കീർത്തി ഒരുപാട് മാറിപ്പോയി; അതീവ ഗ്ലാമറസ്സ് ആയി മുംബൈയിൽ
വിവാഹത്തിന് ശേഷമാണ് കീർത്തിക്ക് ഈ മാറ്റമുണ്ടായത്.
തമിഴ് സിനിമാ രംഗത്താണ് കൂടുതൽ സിനിമകൾ ചെയ്യുന്നതെങ്കിലും മലയാളികൾക്കും കീർത്തി സുരേഷ് പ്രിയങ്കരിയാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ കീർത്തി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ഇന്ന് മറ്റൊരു ഘട്ടത്തിലാണ് കീർത്തി. ഗ്ലാമറസ് റോളുകൾ ചെയ്യാൻ ഇന്ന് കീർത്തി തയ്യാറാകുന്നു. ഫോട്ടോഷൂട്ടുകളിലും ഷോകളിലും കാണുന്ന കീർത്തി പഴയ ആളേ അല്ല. വിവാഹത്തിന് ശേഷമാണ് കീർത്തിക്ക് ഈ മാറ്റമുണ്ടായത്.
ബേബി ജോൺ എന്ന സിനിമയിൽ അതുവരെ കാണാത്ത ഗ്ലാമറസ് ലുക്കിലാണ് കീർത്തിയെത്തിയത്. ഇപ്പോഴിതാ, മുംബൈയിലെ സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത കീർത്തിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയങ്ക ചോപ്ര, സമാന്ത തുടങ്ങിയ താര സുന്ദരിമാർക്കൊപ്പമായിരുന്നു കീർത്തിയും പരിപാടിയിൽ പങ്കെടുത്തത്.
ഗ്ലാമറസ് ലുക്കിലായിരുന്നു കീർത്തിയുടെ വരവ്. നിരവധിപ്പേരാണ് നടിയുടെ ലുക്കിനെ പ്രശംസിച്ചെത്തുന്നത്. വിവാഹത്തിനുശേഷം കീർത്തി ഒരുപാട് മാറിപ്പോയെന്ന് ആരാധകർ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലുമായുള്ള നടിയുടെ വിവാഹം.