Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍': കീർത്തി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

'ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍': കീർത്തി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ

നിഹാരിക കെ.എസ്

, ശനി, 25 ജനുവരി 2025 (11:36 IST)
കഴിഞ്ഞ വർഷം അവസാനമായിരുന്നു കീര്‍ത്തി സുരേഷിന്റെ വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് കീർത്തി ആന്റണി വിവാഹം കഴിക്കുന്നത്. ഗോവയില്‍ വച്ചു നടന്ന തമിഴ് - ക്രിസ്ത്യന്‍ വിവാഹത്തിന് ശേഷം ഇതാ തനി മലയാളി സ്‌റ്റൈലില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

ഞങ്ങളിലെ നാടന്‍ മലയാളികളെ പുറത്തെടുത്തപ്പോള്‍ എന്ന് പറഞ്ഞാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. യഥാര്‍ത്ഥ വിവാഹം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ കേരളീയ രീതിയിലുള്ള കീര്‍ത്തിയുടെ വിവാഹ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

ഗോള്‍ഡ് നിറത്തിലുള്ള ധാവണയില്‍ കേരളീയ ട്രഡീഷണല്‍ ആഭരണങ്ങള്‍ ധരിച്ചാണ് കീര്‍ത്തി എത്തിയത്, കുര്‍ത്തയും മുണ്ടും ധരിച്ച് ഭര്‍ത്താവ് ആന്റണി തട്ടിലും അതി സുന്ദരനാണ്. ചടങ്ങിന് പങ്കെടുത്തവരുടെ വേഷവും കേരളീയമാണ് എന്ന് ചിത്രങ്ങളില്‍ കാണാം
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

ആന്റണിയുടെ മാറില്‍ ചാഞ്ഞ് അങ്ങനെ നില്‍ക്കുന്ന ഫോട്ടോയടക്കം ആഘോഷത്തിന്റെ എല്ലാ ചിത്രങ്ങളും കീര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഡാന്‍സും ഡിജെയും ഫുള്‍ ആഘോഷത്തിന്റെ വൈബാണ് ചിത്രങ്ങളില്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Keerthy Suresh (@keerthysureshofficial)

വിവാഹത്തിന് ശേഷം കീര്‍ത്തി മഞ്ഞ ചരടില്‍ കോര്‍ത്ത താലി മാത്രം ധരിച്ചിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മഹത്യ ചിന്തയുണ്ടായി, കമലഹാസന്റെ ഫോണ്‍ കോള്‍ എല്ലാം മാറ്റിമറിച്ചു: ഉര്‍വശി