വരുൺ ധവാൻ നായകനായെത്തിയ ബേബി ജോൺ തമിഴ് ചിത്രമായ തെരിയുടെ ഹിന്ദി റീമേക്കായിരുന്നു. വമ്പൻ പ്രൊമോഷനുകൾ നടത്തി റിലീസ് ആയ ചിത്രത്തിന് പക്ഷേ തിയേറ്ററിൽ അടിപതറി. സിനിമ തിയേറ്ററുകളിൽ വലിയ പരാജയമാണ് നേരിട്ടത്. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് 59 കോടിയോളം മാത്രമാണ് കളക്ഷൻ നേടാനായത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ബേബി ജോണിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടുവാരത്തിനുള്ളിൽ ചിത്രം പ്രൈമിൽ വാടകയ്ക്ക് ലഭ്യമാകും. ഫെബ്രുവരി 28 ഓടെ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായാണ് ബേബി ജോൺ തിയേറ്ററുകളിലെത്തിയത്.
സിനിമയിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നതിന് വരുൺ ധവാൻ 25 കോടിയാണ് പ്രതിഫലമായി വാങ്ങിയത് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് നടന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫല തുകയാണ്.