ഷാഫിയുടെ നില അതീവ ഗുരുതരവാസ്ഥയിലെന്ന് ബി ഉണ്ണികൃഷ്ണന്‍; ഷാഫിയെ കണ്ട് മടങ്ങി മമ്മൂട്ടി
കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു.
സംവിധായകന്‍ ഷാഫിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഇവിടെ കാത്തുനില്‍ക്കുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇവിടെയുണ്ട്. ഏറ്റവും ഫലപ്രദമായ ചികിത്സയാണ് നല്‍കിവരുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
നടന്‍ മമ്മൂട്ടി, എം വി ഗോവിന്ദന്‍ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം ആശുപത്രിയിലുണ്ട്. ജനുവരി 16ന് ആയിരുന്നു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.