Webdunia - Bharat's app for daily news and videos

Install App

Kerala State Films Awards 2024: മമ്മൂട്ടിയെ 'വെട്ടാന്‍' ആസിഫിനു കഴിയുമോ? വാശിയേറിയ പോരാട്ടത്തിനു സാധ്യത

മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകും

രേണുക വേണു
വെള്ളി, 1 ഓഗസ്റ്റ് 2025 (11:39 IST)
Kerala State Films Awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2024 പ്രഖ്യാപനം ഈ മാസമുണ്ടാകും. പതിവുപോലെ ഇത്തവണയും മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി കാറ്റഗറികളില്‍ ശക്തമായ പോരാട്ടം നടക്കുമെന്നാണ് പ്രാഥമിക വിവരങ്ങള്‍. 
 
മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള പോരാട്ടത്തിലേക്ക് എത്തിക്കുക. ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ കഥാപാത്രവും മമ്മൂട്ടിയുടെ പ്രകടനവും പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. 2022 ലെ മികച്ച നടനുള്ള അവാര്‍ഡ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 2023 ല്‍ പൃഥ്വിരാജിനു ആടുജീവിതത്തിലെ അഭിനയത്തിനു പുരസ്‌കാരം ലഭിച്ചപ്പോഴും കാതലിലെ അഭിനയത്തിലൂടെ മമ്മൂട്ടി അവസാന റൗണ്ടില്‍ ഉണ്ടായിരുന്നു. 
 
അതേസമയം മമ്മൂട്ടിക്കു വെല്ലുവിളി ഉയര്‍ത്തി ആസിഫ് അലിയും വിജയരാഘവനും ഉണ്ടാകുമെന്നാണ് വിവരം. തലവന്‍, കിഷ്‌കിന്ധാ കാണ്ഡം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ വിജയരാഘവനും ഇത്തവണ മികച്ച നടനാകാന്‍ പോരാട്ടത്തിലുണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ജസീറയുടെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

International Youth Day: ആഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

അടുത്ത ലേഖനം
Show comments