Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

'ഏതിലും രാഷ്ട്രീയം മാത്രം കാണുന്ന തമ്പ്രാക്കന്മാരുടെ പക': ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായ '2018' മനഃപൂര്‍വം തഴഞ്ഞതോ, വൈറലായി നിര്‍മാതാവിന്റെ കുറിപ്പ്

Kerala State Film Awards

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 16 ഓഗസ്റ്റ് 2024 (16:10 IST)
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായ '2018' മനഃപൂര്‍വം തഴഞ്ഞതായി സോഷ്യല്‍ മീഡിയകളിലടക്കം നിരവധിപേര്‍ ആരോപിച്ചു. ജനപ്രിയ സിനിമയാകാനുള്ള യോഗ്യത ചിത്രത്തിനുണ്ടായിരുന്നതായി നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു.  പിന്നാലെ നിര്‍മാതാവ് വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവച്ചു. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
എന്തിലുമേതിലും
വര്‍ഗീയതയും രാഷ്ട്രീയവും
മാത്രം കാണുന്ന
തമ്ബ്രാക്കളുടെ പകയില്‍ ,
മോഹങ്ങള്‍ മോഹഭംഗങ്ങളായും, 
സ്വപ്നങ്ങള്‍ ദിവാസ്വപ്നങ്ങളായും പ്രതീക്ഷകള്‍ നഷ്ടബോധങ്ങളായും എരിഞ്ഞടങ്ങുമ്പോള്‍,
നിരാശയുടെ തേരിലേറി
വിധിയെ പഴിക്കാതെ,
പകയേതുമില്ലാത്തവര്‍
വരുന്ന ആ
സുന്ദര പുലരിക്കായി കാത്തിരിക്കാമെന്നല്ലാതെ
എന്തു പറയാന്‍......
(അല്ല പിന്നെ)'
 
അതേസമയം 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് അവര്‍ഡ് പരിഗണനയില്‍ ഉണ്ടായിരുന്നത്. ആടുജീവിതമാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. വിവിധ മേഖലകളില്‍ നിന്നായി ഒന്‍പത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാളത്തിന്റെ അഭിമാന 'ആട്ടം'