Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടര്‍ച്ചയായി 2 ദിവസങ്ങളിലും 'കെ.ജി.എഫ് 2'ന് 100 കോടി മുകളില്‍ കളക്ഷന്‍,96 കോടി നേടിക്കൊടുത്ത് ഹിന്ദി പതിപ്പ്

KGF Chapter 2 | RockingStar Yash |Prashanth Neel |Ravi Basrur| Hombale' on YouTube

കെ ആര്‍ അനൂപ്

, ശനി, 16 ഏപ്രില്‍ 2022 (14:59 IST)
'കെ.ജി.എഫ് 2' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തുടര്‍ച്ചയായി രണ്ട് ദിനങ്ങളിലും ചിത്രം 100 കോടി സ്വന്തമാക്കി.ഏപ്രില്‍ 14 ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം ആദ്യദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 134 കോടി സ്വന്തമാക്കാനായി.
 
നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന് രണ്ടാംദിവസവും 100 കോടിക്ക് മുകളില്‍ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിവസവും ചിത്രം 150 കോടിക്ക് മുകളില്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസത്തേക്കാള്‍ ഷോകള്‍ രണ്ടാമത്തെ ദിവസം കെ.ജി.എഫിന് ലഭിച്ചു എന്നതാണ് നേട്ടത്തിന് പിന്നിലെ ഒരു കാര്യം.
 
ഹിന്ദി പതിപ്പ് പതിപ്പ് മാത്രം നിര്‍മ്മാതാക്കള്‍ക്ക് 95-96 കോടി നേടിക്കൊടുത്തു.രണ്ടാം ദിവസം 44 കോടി രൂപ ഹിന്ദി പതിപ്പില്‍ നിന്നും മാത്രം സിനിമയ്ക്ക് കിട്ടി.ബിഹാര്‍, യു.പി എന്നിവിടങ്ങളില്‍ രണ്ടാമത്തെ ദിവസം ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയ്‌ക്കൊപ്പം ഗോകുല്‍ സുരേഷ്, അച്ഛനൊപ്പം ബിഗ് സ്‌ക്രീനിലേക്ക് മകന്‍, പാപ്പന്‍ ട്രെയിലര്‍ ഇന്ന്