Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച ഓപ്പണിങ് സ്വന്തമാക്കാന്‍ ദുല്‍ഖര്‍, ഓണക്കാലം കിംഗ് ഓഫ് കൊത്തയുടെയോ ?

KOK Review  King Of Kotha Twitter Review  King Of Kotha Review | King Of Kotha Malayalam Movie Review  King Of Kotha First Show Review

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഓഗസ്റ്റ് 2023 (09:14 IST)
ഇത്തവണത്തെ ഓണക്കാലം ആഘോഷമാക്കാന്‍ ആദ്യം തിയറ്ററുകളില്‍ എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയാണ്. പ്രീ റിലീസ് ബുക്കിങ്ങിലൂടെ മാത്രം റെക്കോര്‍ഡിട്ട ചിത്രത്തിന് മികച്ച ഓപ്പണിങ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് സിനിമാലോകം. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കേരളത്തില്‍ നിന്ന് മാത്രം മൂന്നു കോടിയിലധികം നേടാനായി, ആഗോളതലത്തിലെ കണക്കുകള്‍ നോക്കിയാല്‍ ആറു കോടിക്ക് മുകളില്‍ വരും. നേരത്തെ ആരംഭിച്ച ഫാന്‍സ് ഷോകള്‍ കഴിഞ്ഞിറങ്ങിയവര്‍ക്ക് പറയാനുള്ളത് നല്ല അഭിപ്രായങ്ങള്‍ മാത്രമാണ്.
 
50ല്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ചിത്രം 2500 ഓളം സ്‌ക്രീനുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. കേരളത്തില്‍ 502 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ ആണ് പുറത്തു വരുന്നത്. 
 സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന സിനിമ കൂടിയാണിത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. 
 
അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന്ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍. സംഘട്ടനം രാജശേഖര്‍, തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രഫി ഷെറീഫ്, വി എഫ് എക്‌സ് എഗ്ഗ് വൈറ്റ്, മേക്കപ്പ് റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മ്യൂസിക് സോണി മ്യൂസിക്, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

King of Kotha Review Live Updates: ആദ്യ പകുതി ശരാശരിയോ? ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത തിയറ്ററുകളില്‍