Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിങ് ഓഫ് കൊത്തയില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവും ! ത്രില്ലടിച്ച് ആരാധകര്‍

Mohanlal voice in King of Kotha
, ബുധന്‍, 23 ഓഗസ്റ്റ് 2023 (13:36 IST)
ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി നാളെ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
കിങ് ഓഫ് കൊത്തയില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം ആരംഭിക്കുന്നത് മോഹന്‍ലാലിന്റെ നരേഷനിലൂടെയാണെന്നാണ് റിപ്പോര്‍ട്ട്. 
 
ദുല്‍ഖറിനൊപ്പം ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ചെമ്പന്‍ വിനോദ്, അനിഖ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്‌സ് ബിജോയും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം. ക്യാമറ നിമിഷ് രവി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മീരയെ ഹരിക്കും കൃഷ്ണനും കിട്ടും ! ഹരികൃഷ്ണന്‍സിന് രണ്ട് ക്ലൈമാക്‌സ് വന്നത് ഇങ്ങനെ