Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തുക്കള്‍ ഒന്നിച്ച് തിയറ്ററുകളിലേക്ക്, ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത' മാത്രമല്ല സണ്ണിയുടെ വേലയും വരുന്നു

King Of Kotha

കെ ആര്‍ അനൂപ്

, ബുധന്‍, 23 ഓഗസ്റ്റ് 2023 (12:12 IST)
ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വേല.സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
പാലക്കാടുള്ള ഒരു പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് വേല പറയുന്നത്. 
 
കരിയറിലെ ആദ്യ പോലീസ് വേഷത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.എസ് ഐ അശോക് കുമാറായി സിനിമയില്‍ നടന്‍ ഉണ്ടാകും.നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന സിനിമയുടെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
സുരേഷ് രാജന്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിക്രം വേദ, കൈദി മുതലായ സിനിമകളുടെ സംഗീത സംവിധായകന്‍ ആയിരുന്ന സാം സി.എസ് ആണ് മ്യൂസിക് ഡയറക്ടര്‍. എഡിറ്റര്‍ മഹേഷ് ഭുവനേന്ദ്, ബിനോയ് തലക്കുളത്തൂര്‍ കലാ സംവിധാനവും, ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസ് ഉദ്ഘാടനത്തിന് വാങ്ങുന്ന പ്രതിഫലം, ആന്ധ്രയിലെ ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് നടിയെത്താന്‍ ലക്ഷങ്ങള്‍