Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്കറ്റ് വില്‍പ്പന ട്രെന്‍ഡിങ്ങില്‍,അഡിഷണല്‍ ഷോകള്‍, ദുല്‍ഖറും സംഘവും ഞായറാഴ്ച കൊച്ചിയിലേക്ക്

King Of Kotha Shaan Rahman  musical Ee Ulakin Dulquer Salmaan

കെ ആര്‍ അനൂപ്

, ശനി, 19 ഓഗസ്റ്റ് 2023 (17:45 IST)
ആഗസ്റ്റ് 24ന് റിലീസിന് ഒരുങ്ങുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രമോഷന്‍ തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞദിവസം ചെന്നൈയില്‍ ആയിരുന്നു പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്.ചെന്നൈ എക്‌സ്പ്രസ്സ് അവന്യൂ മാളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടുന്ന സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.കലാപക്കാരാ ഗാനത്തിന് നടന്‍ ചുവടുവെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി സംഘം എപ്പോള്‍ കേരളത്തില്‍ എത്തുമെന്ന് അറിയാം.
 
കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഓഡിയോ ലോഞ്ച്.ഞായറാഴ്ച വൈകിട്ട് ആറു മണിക്കാണ് പരിപാടി.യുഎ സെര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
 
അതേസമയം കിംഗ് ഓഫ് കൊത്തയുടെ ടിക്കറ്റ് വില്‍പ്പന ട്രെന്‍ഡിങ് ലിസ്റ്റില്‍ തുടരുകയാണ്. ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമാകും സാധാരണ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും കൂടുതല്‍ ഷോകള്‍ ആരംഭിക്കുക. എന്നാല്‍ ആ കിംഗ് ഓഫ് കൊത്ത തെറ്റിച്ചു. ആദ്യദിനത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഷോകള്‍ എല്ലാം ഹൗസ് ഫുള്‍ ആയി മാറി.പ്രമുഖ തിയേറ്ററുകള്‍ രാത്രി അഡിഷണല്‍ ഷോകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിംഗ് ഓഫ് കൊത്തയിലെ വീഡിയോ സോങ് ഇന്നെത്തും,ഓഗസ്റ്റ് 24ന് രാവിലെ ഏഴിന് ഫാന്‍സ് ഷോകള്‍ തുടങ്ങും, പുതിയ വിവരങ്ങള്‍