Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണി ഹീസ്റ്റിലെ പ്രഫസറിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി,'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' മുഴുനീള എന്റര്‍ടെയ്‌നര്‍

മണി ഹീസ്റ്റിലെ പ്രഫസറിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി,'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' മുഴുനീള എന്റര്‍ടെയ്‌നര്‍

കെ ആര്‍ അനൂപ്

, ശനി, 19 ഓഗസ്റ്റ് 2023 (15:12 IST)
നിവിന്‍ പോളിയുടെ പുതിയ സിനിമയാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ ടാഗ് ലൈന്‍ 'ഒരു പ്രവാസി ഹീസ്റ്റ്' എന്നാണ്. നെറ്റ്ഫ്‌ലിക്‌സ് വെബ്‌സീരിസ് മണി ഹീസ്റ്റിലെ കഥാപാത്രങ്ങളായി നിവിന്‍ പോളിയും കൂട്ടരും.
 
മണി ഹീസ്റ്റിലെ പ്രഫസറിന്റെ വേഷമണിഞ്ഞ് നിവിന്‍ പോളി എത്തിയപ്പോള്‍ റിയോ ആയി വിജിലേഷ് കരയാടിനെ കാണാനായി.ഹെല്‍സിങ്കി ആയി ജാഫര്‍ ഇടുക്കിയും ടോക്കിയോ ആയി മമിത ബൈജുവും എത്തുന്നു.വിനയ് ഫോര്‍ട്ട് ആകട്ടെ ബെര്‍ലിന്‍,നെയ്‌റോബി ആയി ആര്‍ഷ ബൈജു, ഡെന്‍വര്‍ ആയി ശ്രീനാഥ് ബാബു എന്നിവരുടെ പോസ്റ്ററുകളും പുറത്തുവന്നു. നിവിന്‍ പോളിയുടെ മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും രാമചന്ദ്ര ബോസ് ആന്‍ഡ് കോ. 
 
മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോയി സ്വന്തം കാര്യം നോക്ക്, ഇത് എന്റെ ജീവിതം; സദാചാരവാദികളുടെ വായടപ്പിച്ച് ഗോപി സുന്ദര്‍