Webdunia - Bharat's app for daily news and videos

Install App

അന്ന് പാര്‍വതിയെ വിവാഹം ചെയ്യാന്‍ അവസരം ലഭിച്ചു, പക്ഷേ ഭാര്യ സമ്മതിച്ചില്ല; ദിനേശ് പണിക്കര്‍ തുറന്നു പറയുന്നു

അന്ന് പാര്‍വതിയെ വിവാഹം കഴിക്കാമായിരുന്നു; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കര്‍

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (11:36 IST)
മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് എല്ലാ യുവാക്കളുടെയും നായിക സങ്കല്‍പമായിരുന്നു പാര്‍വതി. എന്നാല്‍ നടന്‍ ജയറാമിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്നും പാര്‍വതി വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു. മലയാള സിനിമയുടെ പ്രിയ നായികയായി പാര്‍വതി നിറഞ്ഞു നിന്ന സമയത്ത് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍.
 
1989ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ കിരീടം നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. അതില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാനും സംവിധായകന്‍ ദിനേശിനോട് ആവശ്യപ്പെട്ടു.മോഹന്‍ ലാലിനെ പ്രണയിച്ച് ഒടുവില്‍ പാര്‍വതിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നു. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി. എന്ന ഗാനരംഗത്തില്‍ വിവാഹം കഴിച്ച് ഭാര്യയായ പാര്‍വതിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത്.
 
എന്നാല്‍ തന്റെ ഭാര്യയ്ക്ക് അത് ശരിക്കുമൊരു ഷോക്കായിരുന്നു. ആ സീന്‍ അഭിനയിക്കാന്‍ ഭാര്യ തന്നെ അനുവദിച്ചില്ല. ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നെന്നും ദിനേശ് പറഞ്ഞു. തനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്നായിരുന്നു താന്‍ സ്വയം കരുതിയിരുന്നത്. പിന്നെ അന്നത്തെ അവസരം നഷ്ടപ്പെട്ടതില്‍ ഖേദമില്ലെന്നും അതൊരു ചെറിയ വേഷമായിരുന്നുവെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments