Webdunia - Bharat's app for daily news and videos

Install App

എമ്പുരാൻ ചരിത്രമാകും! ചെറിയ രംഗങ്ങൾക്ക് പോലും വമ്പൻ സെറ്റ് ആണെന്ന് കിഷോർ

നിഹാരിക കെ.എസ്
ഞായര്‍, 9 മാര്‍ച്ച് 2025 (13:38 IST)
മോഹൻലാൽ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന എമ്പുരാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ കന്നഡ താരമായ കിഷോർ കുമാറും ഒരു വേഷം ചെയ്യുന്നുണ്ട്. കാർത്തിക്ക് എന്ന ഐ ബി ഓഫീസറായാണ് നടൻ സിനിമയിലെത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കിഷോർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
 
എമ്പുരാൻ ഒരു വലിയ ചിത്രമായിരിക്കും എന്നാണ് കിഷോർ പറയുന്നത്. 'ആ ചിത്രത്തെപ്പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കും അറിയില്ല. ഞാൻ ആ സിനിമയുടെ ഭാഗമാണ്. ഒരു ചെറിയ റോളാണ്, എന്നാൽ വളരെ ഇന്ററസ്റ്റിങ്ങായ റോളുമാണ്. ഞാനും ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന് വേണമെങ്കിൽ പറയാം. അതൊരു വലിയ ചിത്രമാണ്. നിരവധി പേരുണ്ട് ആ സിനിമയിൽ. മുഴുവൻ മലയാളം ഇൻഡസ്ട്രിയുമുണ്ട്, തമിഴ് ഇന്ഡസ്ട്രിയും,' എന്ന് നടൻ പറഞ്ഞു.
 
'ആ സിനിമയുടെ സെറ്റെല്ലാം വളരെ വലുതാണ്. ചെറിയ ചെറിയ രംഗങ്ങൾക്ക് പോലും വമ്പൻ സെറ്റുകളാണ് ഇട്ടിരിക്കുന്നത്. അതുപോലെ പൃഥ്വിരാജ് എന്ന സംവിധായകനും വളരെ ഇന്ററസ്റ്റിങ്ങാണ്. ഒരു നടൻ സംവിധാനം ചെയ്യുമ്പോൾ നടന്റെയും സംവിധായകന്റെയും മികവ് വരും,' എന്നും കിഷോർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും കോമ്പിനേഷൻ രംഗങ്ങൾ ഇല്ലെന്നും നടൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: ഗവര്‍ണറോടു ഏറ്റുമുട്ടാന്‍ ഉറച്ച് സര്‍ക്കാര്‍; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Kerala Weather June 26 Live Updates: ശ്രദ്ധിക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ ഈ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

അടുത്ത ലേഖനം
Show comments